// // // */ E-yugam


ഈയുഗം ന്യൂസ്
September  10, 2024   Tuesday   05:34:32pm

news



whatsapp

ദോഹ: ഭൂരിപക്ഷം ഇലക്ട്രോണിക് തട്ടിപ്പ് കാളുകളും ലോക്കൽ നമ്പറുകളിൽ നിന്നാണ് വിളിക്കുന്നത് എന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് ഇന്റർനെറ്റ് കാളുകൾ ആണെന്ന്‌ ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ട്രോണിക് ക്രൈംസ് വിഭാഗത്തിലെ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഓഫീസർ പറഞ്ഞു.

ഐ.ബി കാൾ എന്ന ഇൻറർനെറ്റ് വഴിയാണ് തട്ടിപ്പുകാർ വിളിക്കുന്നത്, ഇത് ഒരു ലോക്കൽ ഫോണിൽ നിന്നുള്ള കോളാണെന്ന പ്രതീതി ജനിപ്പിക്കുന്നു. കാരണം ഖത്തർ നമ്പറാണ് ഇത് കാണിക്കുന്നത്. ഇത് മൂലം കൂടുതൽ പേർ തട്ടിപ്പിനിരയാകാൻ സാധ്യതയുണ്ടെന്നും അൽ ഷർഖിന് നൽകിയ അഭിമുഖത്തിൽ ഫസ്റ്റ് ലെഫ്റ്റനൻ്റ് സൗദ് ഖാലിദ് ജാസിം പറഞ്ഞു.

ഇൻറർനെറ്റും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും ബ്രൗസുചെയ്യുമ്പോഴും ആക്‌സസ് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണമെന്ന് സൗദ് ജാസിം കുടുംബങ്ങളെയും യുവാക്കളെയും ഉപദേശിച്ചു.

തട്ടിപ്പുകാർ ഇരകളെ കുടുക്കാനും അവരുടെ പണവും അക്കൗണ്ടുകളും പിടിച്ചെടുക്കാനും ലക്ഷ്യമിടുന്ന പല ലിങ്കുകളും ഉപയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒരാൾ സാമ്പത്തിക തട്ടിപ്പിന് വിധേയനാകുകയും ഒടിപി ലഭിക്കുകയും ചെയ്‌താൽ, ഉടൻ തന്നെ തങ്ങളുടെ ബാങ്കിൻ്റെ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി പണം ട്രാൻസ്ഫർ തടയാൻ ബാങ്കിന് സാധിക്കും.

പണം കൈമാറ്റം ചെയ്യുന്നതിന് മുമ്പ് നിരവധി തട്ടിപ്പുകൾ തടയാൻ സാധിച്ചതായും എന്നാൽ പണം രാജ്യത്തിൽ നിന്ന് പുറത്തുപോയാൽ വീണ്ടെടുക്കുന്നത് സങ്കീർണ്ണമായ ഒരു പ്രക്രിയയാണ് എന്നും നിരവധി അന്താരാഷ്ട്ര ചാനലുകളിലൂടെ കടന്നുപോകുന്നതിനാൽ സമയം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. .

Comments


Page 1 of 0