// // // */ E-yugam


ഈയുഗം ന്യൂസ്
September  05, 2024   Thursday   03:19:01pm

news



whatsapp

ദോഹ: ദോഹയിൽ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കേരളത്തിൽ ഒരു വ്യവസായിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതായി ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

3.50 ലക്ഷം രൂപയും മുഖ്യപ്രതിയെ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന നിർണായക രേഖകളും ഇഡി പിടിച്ചെടുത്തു.

കണ്ണൂരിലെ തുവ്വക്കുന്ന് സ്വദേശിയായ ഇദ്ദേഹം ദോഹയിൽ സ്ഥാപനം നടത്തിവരികയായിരുന്നുവെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദോഹ ആസ്ഥാനമായുള്ള തൻ്റെ സ്ഥാപനം വിപുലീകരിക്കുന്നതിനായി പ്രതി ഭീമമായ തുക ബാങ്കിൽ നിന്ന് വായ്പ എടുത്തെന്നും എന്നാൽ വായ്പ തിരിച്ചടക്കുകയോ ഉദ്ദേശിച്ച ആവശ്യത്തിന് ലോൺ ഉപയോഗിക്കുകയോ ചെയ്തില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ക്രൈംബ്രാഞ്ചിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമർപ്പിച്ച എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ബിനാമി ഇടപാടുകൾ ഉപയോഗിച്ച് വയനാട്ടിലെ നിക്ഷേപങ്ങളിലേക്ക് ലോൺ തുക വകമാറ്റിയതായി അന്വേഷണത്തോട് അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നുവെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

മൂന്നിടങ്ങളിലാണ് ഇ.ഡിറെയ്ഡ് നടത്തിയത്.

Comments


  

Page 1 of 1