// // // */
ഈയുഗം ന്യൂസ്
September 02, 2024 Monday 06:04:20pm
ദോഹ: ഖത്തറിൽ സ്വകാര്യ മേഖലയിലെ ജോലികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനുള്ള നിയമം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പുറപ്പെടുവിച്ചു.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും.
നിയമത്തിൻ്റെ വിശദാംശങ്ങൾ ലഭ്യമല്ല, എന്നാൽ കൂടുതൽ ഖത്തറി പൗരന്മാർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ നൽകുന്നതിനുള്ള സാഹചര്യം പുതിയ നിയമം സൃഷ്ടിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഖത്തറികൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറന്നുകൊടുക്കുന്നതിനും സ്വകാര്യ മേഖലയിൽ അവരുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനും നിയമം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ മേഖലയ്ക്കായി സ്വദേശിവൽക്കരണ പദ്ധതി മന്ത്രാലയം ഉടൻ തയ്യാറാക്കും.
കമ്പനികളുടെ വലുപ്പം, തൊഴിലാളികളുടെ എണ്ണം, ജോലി തരങ്ങൾ എന്നിവ അനുസരിച്ചാണ് ഇത് തയ്യാറാക്കുക.
ഖത്തർ പൗരന്മാർക്കായി ഒരു പൊതു തൊഴിൽ കരാറും മന്ത്രാലയം തയ്യാറാക്കും.