// // // */ E-yugam


ഈയുഗം ന്യൂസ്
August  29, 2024   Thursday   04:33:28pm

news



whatsapp

ദോഹ: ഖത്തറിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലായി 378,134 വിദ്യാർഥികൾ സെപ്‌റ്റംബർ 1 ഞായറാഴ്ച ക്ലാസുകളിലേക്ക് മടങ്ങും. നീണ്ട വേനലവധിക്ക് ശേഷമാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്.

303 സർക്കാർ സ്‌കൂളുകളിലും കിൻ്റർഗാർട്ടനുകളിലുമായി ഞായറാഴ്ച 136,802 വിദ്യാർത്ഥികൾ തിരികെയെത്തും. അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് സ്റ്റാഫ് 2024 ഓഗസ്റ്റ് 25 ന് ജോലി പുനരാരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

48,319 ഖത്തറി വിദ്യാർത്ഥികൾ ഉൾപ്പെടെ 241,332 വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്വകാര്യ സ്‌കൂളുകളും തയ്യാറാണ്.

നിലവിലുള്ള സ്‌കൂളുകളുടെ ശാഖകളായി നാല് സ്‌കൂളുകൾ ഉൾപ്പെടെ 13 പുതിയ സ്വകാര്യ സ്‌കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കും ഈ വർഷം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

അതേസമയം സ്‌കൂളുകൾ തുറക്കുമ്പോൾ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ വൻ മുന്നൊരുക്കങ്ങളാണ് ട്രാഫിക് വിഭാഗം ഒരുക്കിയിരിക്കുന്നത്. സ്‌കൂളുകൾക്ക് സമീപം കൂടുതൽ ട്രാഫിക് പട്രോളിംഗും പോലീസുകാരെയും വിന്യസിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

സ്‌കൂളുകൾ തുറക്കുകയും അവധിക്ക് പോയവർ തിരികെ വരുകയും ചെയ്യുന്നതോടെ ദോഹ റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടേക്കും.

Comments


Page 1 of 0