// // // */ E-yugam


ഈയുഗം ന്യൂസ്
August  25, 2024   Sunday   04:59:08pm

news



whatsapp

ദോഹ: ഖത്തറിലെ പ്രമുഖ ഇൻഡോർ, ഔട്ട്ഡോർ ഫംഗ്ഷണൽ ട്രെയിനിങ് ക്ലബ്ബായ MFC365 & MFC365ZK, 'മീറ്റ് ദി ഇൻസ്പിരേഷൻ' പരമ്പരയുടെ ആദ്യത്തെ മീറ്റ് അപ്പ്, ഫിറ്റ്നസ് ലോകത്തെ ശ്രദ്ധേയ വ്യക്തിത്വമായ ശ്രീ. അബ്ദുൾ നാസറുമായി ആഗസ്റ്റ് 23ന് ക്ലബ്ബിൽ വെച്ച് നടത്തി.

മാരത്തോൺ പോലുള്ള മത്സരങ്ങൾക്ക് ഓടാനുള്ള സാങ്കേതികവിദ്യകളും അതിന് വേണ്ട ശാരീരിക, മാനസിക തയ്യാറെടുപ്പുകൾ, ഭക്ഷണ നിയന്ത്രണങ്ങൾ, മറ്റ് ഒരുക്കങ്ങൾ എന്നിവ എങ്ങനെ നടത്താം എന്നുള്ള വിവരങ്ങൾ മനസ്സിലാക്കാൻ ക്ലബ് അംഗങ്ങൾ വളരെ താൽപര്യപൂർവ്വം ഈ പരിപാടിയിൽ പങ്കെടുത്തു.

മലേഷ്യയിലും, ശ്രീലങ്കയിലും വച്ച് നടത്തപ്പെട്ട അയൺമാൻ ട്രയലാത്തോണിലും, ലോകമാകെയുള്ള നിരവധി മാരത്തോണുകളിലും, എവറസ്റ്റ് കൊടുമുടി കീഴടക്കിയ സമയങ്ങളിലും നേടിയ അനുഭവങ്ങളും, അറിവുകളും ശ്രീ. അബ്ദുൽ നാസർ അംഗങ്ങളുമായി പങ്കു വച്ചു. 

സ്ഥിരതയോടെ മികച്ച രീതിയിൽ ഇത് പോലുള്ള ഇവന്റുകളിൽ പങ്കെടുക്കാൻ എങ്ങനെ ഒരു വ്യക്തിക്ക് സ്വയം തയ്യാറെടുക്കാം എന്ന വിഷയത്തിൽ അദ്ദേഹത്തിൻ്റെ വീക്ഷണവും, കാഴ്ചപ്പാടുകളും വളരെ ലളിതമായി അദ്ദേഹം അവതരിപ്പിച്ചു.

ക്ലബ് അംഗങ്ങളുടെ പല ചോദ്യങ്ങൾക്കും അദ്ദേഹം മറുപടികളും നൽകി.

ഫോട്ടോഷൂട്ടിന് പിന്നാലെ, കോച്ച് ഷമ്മാസും, കോച്ച് എറീക്കയും ശ്രീ.അബ്ദുൽ നാസറിന് മൊമെന്റോ നൽകി ആദരിച്ചു. 

Comments


Page 1 of 0