// // // */
ഈയുഗം ന്യൂസ്
August 22, 2024 Thursday 05:30:01pm
ദോഹ: സുഹൈൽ സീസണിൻ്റെ തുടക്കം കുറിക്കുന്ന സുഹൈൽ നക്ഷത്രം ഓഗസ്റ്റ് 24 ശനിയാഴ്ച ആകാശത്തു പ്രത്യക്ഷമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
സുഹൈൽ നക്ഷത്രത്തിന്റെ ഉദയം വേനൽക്കാലത്തെ കടുത്ത ചൂടിൻ്റെ അവസാനത്തെയും തണുത്ത അവസ്ഥയുടെ തുടക്കത്തെയും അടയാളപ്പെടുത്തുന്നു.
ഖത്തർ നിവാസികൾക്ക് സെപ്തംബർ ആദ്യവാരം ആകാശത്തിന്റെ തെക്ക് ഭാഗത്തു നഗ്നനേത്രങ്ങൾ കൊണ്ട് സുഹൈൽ നക്ഷത്രം കാണാൻ കഴിയുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ധൻ ഡോ. ബഷീർ മർസൂഖ് പറഞ്ഞു.
സിറിയസ് നക്ഷത്രത്തിന് ശേഷം രാത്രി ആകാശത്ത് നാം കാണുന്ന ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ
ഭൂമിയിൽ നിന്ന് ഏകദേശം 300 പ്രകാശവർഷം അകലെയാണ് സുഹൈൽ.