// // // */
ഈയുഗം ന്യൂസ്
August 21, 2024 Wednesday 05:16:28pm
ദോഹ: വിസിറ്റ് വിസയിൽ ഖത്തറിൽ എത്തുന്നവക്ക് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് പ്രകാരം ലഭിക്കുന്ന എമർജൻസി മെഡിക്കൽ ചികിത്സയുടെ വിശദാംശങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷൻ പുറത്തുവിട്ടു.
വിസിറ്റ് വിസയിൽ ഖത്തർ സന്ദർശിക്കുന്ന എല്ലാവർക്കും വിസിറ്റർ ഹെൽത്ത് ഇൻഷുറൻസ് നിര്ബന്ധമാണ്.
ഇത്തരം സന്ദർശകർക്ക് അവരുടെ ഹെൽത്ത് ഇൻഷുറൻസ് പ്രകാരം 150,000 റിയാൽ വരെ എമർജൻസി മെഡിക്കൽ ട്രീട്മെന്റ് നൽകുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു.
അവർക്ക് അടിയന്തര ആംബുലൻസ് ഗതാഗതവും കൂടുതൽ ചികത്സക്കായി സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാൻ 35,000 റിയാൽ വരെയും നൽകും; കൊവിഡ്-19, ക്വാറൻ്റൈൻ എന്നിവയ്‌ക്ക് 50,000 QR വരെ നൽകും. കൂടാതെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് 10,000 റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും, എച് എം.സി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ചില പ്രധാന ചോദ്യങ്ങൾക്ക് എച്ച്എംസി ഉത്തരം നൽകി. അവ ഇനിപ്പറയുന്നവയാണ്:
ചോദ്യം: എനിക്ക് നിർബന്ധിത വിസിറ്റർ ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിലും സ്വകാര്യ മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസ് ഇല്ല.
ഉത്തരം: നിങ്ങളുടെ നിർബന്ധിത സന്ദർശക ആരോഗ്യ ഇൻഷുറൻസ് സ്കീം പ്രകാരം എമർജൻസി വൈദ്യചികിത്സയ്ക്കായി 150,000 QR വരെ നിങ്ങൾക്ക് പരിരക്ഷ നൽകും. ഇതിനെല്ലാം മെഡിക്കൽ എമർജൻസി ആയി രോഗിയുടെ അവസ്ഥയെ ഡോക്ടർമാർ സ്ഥിരീകരിക്കണം. അല്ലാത്തപക്ഷം ചികിത്സക്കുള്ള പണം രോഗിയോ താങ്കളുടെ പ്രൈവറ്റ് ഇൻഷുറൻസ് കമ്പനിയോ നൽകണം.
ചോദ്യം: എനിക്ക് ഖത്തർ നിർബന്ധിത സന്ദർശക ആരോഗ്യ ഇൻഷുറൻസും സ്വകാര്യ മെഡിക്കൽ ആരോഗ്യ ഇൻഷുറൻസും ഉണ്ട്
ഉത്തരം: നിങ്ങളുടെ അവസ്ഥ ഒരു മെഡിക്കൽ എമർജൻസി ആണെങ്കിൽ നിങ്ങളുടെ ചികിത്സാ ചെലവ് കവർ ചെയ്ത തുകയേക്കാൾ കൂടുതലാണെങ്കിൽ (150,000 റിയാലിനെക്കാൾ കൂടുതൽ), ബാക്കി തുക പോളിസി കവറേജിനെ ആശ്രയിച്ച് നിങ്ങളുടെ സ്വകാര്യ ഇൻഷുറൻസ് കമ്പനി നൽകും ഇല്ലെങ്കിൽ നിങ്ങൾ നൽകണം.