// // // */ E-yugam


ഈയുഗം ന്യൂസ്
August  11, 2024   Sunday   12:41:35am

news



whatsapp

ദോഹ: ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും വാടക സംബന്ധമായ പരാതികൾ ഫോൺ വഴി നൽകാം.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള യൂണിഫൈഡ് കമ്മ്യൂണിക്കേഷൻസ് സെൻ്ററിലെ (UCC) 184 എന്ന നമ്പറിൽ വിളിച്ച് ഓപ്പറേറ്റര്മാരുമായി സംസാരിച്ചു പരാതി നൽകുകയോ സംശയങ്ങൾ ചോദിക്കുകയോ ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു.

റെന്റൽ ഡിസ്പ്യൂട്സ് സെറ്റിൽമെന്റ് കമ്മിറ്റി (വാടക തർക്ക പരിഹാര സമിതി - ആർ.ഡി.സി) ഉദ്യോഗസ്ഥർ പരാതികൾ പരിഹരിക്കും.

പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സേവനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കമ്പനികൾ, പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവർക്ക് പരാതികൾ ഫയൽ ചെയ്യാനും വാടകയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനും കെട്ടിട ഉടമസ്ഥരുമായുള്ള തർക്കങ്ങൾ പരിഹരിക്കാനും പുതിയ ഫോൺ സേവനം ഉപകരിക്കും

Comments


Page 1 of 0