// // // */ E-yugam


ഈയുഗം ന്യൂസ്
August  02, 2024   Friday   08:55:32pm

news



whatsapp

ദോഹ: വെള്ളിയാഴ്ച ദോഹയിലെ ഇമാം അബ്ദുൾ വഹാബ് മസ്ജിദിൽ നടന്ന ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മയ്യിത്ത് നമസ്കാരത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

ബുധനാഴ്ചയാണ് ഇറാനിൽ വെച്ച് ഹനിയയെ ഇസ്രായേൽ കൊലപ്പെടുത്തിയത്.

ഉച്ചക്ക് കനത്ത ചൂടിനെ അവഗണിച് ആയിരക്കണക്കിന് ആളുകളാണ് പ്രാർത്ഥനയിൽ പങ്കെടുക്കാൻ പള്ളിയിലെത്തിയത്. പള്ളി നിറഞ്ഞതോടെ നൂറുകണക്കിന് ആളുകൾ പുറത്ത് നമസ്ക്കരിച്ചു.

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ഉൾപ്പെടെയുള്ള നേതാക്കൾ പ്രാർത്ഥനയിൽ പങ്കെടുത്തു.

ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ടെഹ്‌റാനിലെ മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് ഹനിയയുടെ മൃതദേഹം വ്യാഴാഴ്ച ദോഹയിലെത്തിച്ചത്. മലേഷ്യ, തുർക്കി തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പ്രാർത്ഥനയിൽ പങ്കെടുത്തു.

പലസ്തീൻ പതാകയോ പരമ്പരാഗത ഫലസ്തീൻ കെഫിയയോ ധരിച്ചാണ് പലരും എത്തിയത്. പോലീസും സുരക്ഷാ സേനയും ചേർന്ന് പള്ളിക്ക് പുറത്ത് ഗതാഗതം നിയന്ത്രിച്ചു.

നമസ്‌കാരത്തിന് ശേഷം ഹനിയ്യയുടെ മൃതദേഹം ലുസൈലിൽ ഖബറടക്കി.

Comments


   ധീര രക്തസാക്ഷിക്ക് പ്രണാമം.. അല്ലാഹു ജന്നത്തുൽ ഫിർദൗസിൽ സ്വീകരിക്കട്ടെ 🤲🤲🤲

Page 1 of 1