// // // */ E-yugam


ഈയുഗം ന്യൂസ്
August  02, 2024   Friday   08:24:42pm

news



whatsapp

ദോഹ: സെയിൽസ് ഔട്ട്‌ലെറ്റുകളിൽ ഇലക്ട്രോണിക് പേയ്‌മെൻ്റ് സേവനങ്ങൾ നൽകാത്തതിൻ്റെ പേരിൽ അൽ സൈലിയ സെൻട്രൽ മാർക്കറ്റിലെ 42 കടകൾ താൽക്കാലികമായി അടച്ചുപൂട്ടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

നിയമം അനുസരിച്ച്, വാണിജ്യ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പോലുള്ള ഇലക്ട്രോണിക് പേയ്‌മെൻ്റ് സേവനങ്ങൾ നൽകേണ്ടത് നിർബന്ധമാണ്.

നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പതിവായി പരിശോധനകൾ നടത്തിവരികയാണെന്നും മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0