// // // */ E-yugam


ഈയുഗം ന്യൂസ്
July  10, 2024   Wednesday   01:53:48pm

news



whatsapp

ദോഹ: ഖത്തറിലും മറ്റു ഗൾഫ് രാജ്യങ്ങളിലും വാരാന്ത്യത്തിൽ കനത്ത ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ കേന്ദ്രം.

ഇന്ത്യയിൽ സീസണൽ ന്യൂനമർദത്തിൻ്റെ ശക്തി കൂടുന്നതാണ് ഉഷ്ണതരംഗത്തിന് കാരണമെന്നും ഖത്തറിൽ ഇത് വെള്ളിയാഴ്ച ശക്തിയായി അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കാറ്റ് വടക്ക് പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറായി വീശുന്നതിനാൽ താപനില ഉയരും.

പകൽസമയത്ത് ജാഗ്രത പാലിക്കണമെന്നും താപനില ഉയരുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തടയുന്നതിന് ഔട്ട്‌ഡോർ പരിപാടികൾ ഒഴിവാക്കണമെന്നും ക്യു.എം.ഡി ആവശ്യപ്പെട്ടു.

Comments


Page 1 of 0