// // // */
ഈയുഗം ന്യൂസ്
July 07, 2024 Sunday 05:26:16pm
ദോഹ: പ്രമുഖ മുസ്ലിം ലീഗ് നേതാവും കെഎംസിസി ഖത്തർ സീനിയർ നേതാവും കാസറഗോഡ് ജില്ലാ പ്രഥമ പ്രസിഡന്റും മത-സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ നിറസാനിധ്യവും ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ ബേക്കൽ മുഹമ്മദ് സാലിഹ് (74) ദോഹയിൽ നിര്യാതനായി. കാസർകോഡ് ബേക്കൽ സ്വദേശിയാണ്.
അസുഖബാധിതനായി ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഭാര്യ യു.വി മുംതാസ്. മകൾ: ജഫ്ന..മരുമകൻ: സമീർ ബദറുദ്ധീൻ.
മഗ്‌രിബ് നിസ്കാരത്തിന് ശേഷം അബുഹമൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കെഎംസിസി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു.