// // // */
ഈയുഗം ന്യൂസ്
July 01, 2024 Monday 05:41:04pm
ദോഹ: കോർണിഷിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രശസ്ത അമേരിക്കൻ കലാകാരനായ ജെഫ് കൂൺസ് നിർമ്മിച്ച ദുഗോംഗ് ശിൽപം ഡീകമ്മീഷൻ ചെയ്യുന്നതായി ഖത്തർ മ്യൂസിയം ഔദ്യോഗികമായി അറിയിച്ചു.
ഏതാനും മാസങ്ങൾക്കുള്ളിൽ മലയാളികൾ ഡോൾഫിൻ പ്രതിമ എന്ന് വിളിക്കുന്ന ശിൽപം ദോഹയിലെ ഒരു പ്രധാന നാഴികക്കല്ലായി മാറിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ശിൽപം സന്ദർശിച്ചത്.
ശിൽപം നീക്കം ചെയ്യാനുള്ള തീരുമാനം സോഷ്യൽ മീഡിയയിൽ ഞെട്ടലുണ്ടാക്കി. ഈ പ്രതിമ തങ്ങൾക്ക് ഇഷ്ടമാണെന്നും ഇത് നീക്കം ചെയ്യരുതെന്നും പലരും ഖത്തർ മ്യൂസിയത്തോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ 18 മാസമായി കോർണിഷിനടുത്ത് അൽ മസ്റ പാർക്കിൽ സ്ഥിതി ചെയ്യുന്ന,
24 മീറ്റർ ഉയരവും 32 മീറ്ററിലധികം നീളവുമുള്ള ശിൽപം ദോഹയിലെ കോർണിഷിലെ ആകർഷണകേന്ദ്രമായിരുന്നു.
2022 ഫിഫ ലോകകപ്പ് സമയത്ത് ആറ് മാസത്തേക്ക് മാത്രമായി സ്ഥാപിച്ച ശിൽപം പൊതുജന പിന്തുണയും പ്രശംസയും കാരണം ഒരു വർഷത്തേക്ക് കൂടി നീട്ടി.
പ്രശസ്ത അമേരിക്കൻ കലാകാരനായ ജെഫ് കൂൺസാണ് പ്രതിമ നിർമ്മിച്ചത്.