// // // */ E-yugam


ഈയുഗം ന്യൂസ്
June  28, 2024   Friday   03:45:00pm

news



whatsapp

ദോഹ: ഖത്തറി ജീവനക്കാർക്ക് ജോലി സമയത്തും ഔദ്യോഗിക പരിപാടികളിലും ഡ്രസ് കോഡ് നിയന്ത്രണങ്ങൾ ഗവണ്മെന്റ് ഏർപ്പെടുത്തി.

മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു മേഖല സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന എല്ലാ ഖത്തറി ജീവനക്കാർക്കും ഖത്തറികളല്ലാത്ത ജീവനക്കാർക്കുമാണ് ഡ്രസ് കോഡ് കൊണ്ടുവന്നത്. കാബിനറ്റ് കാര്യ സഹമന്ത്രിയാണ് ഇതുസംബന്ധിച്ച സർക്കുലർ ഏതാനും ദിവസങ്ങൾക്കുമുമ്പ് പുറപ്പെടുവിച്ചത്.

ഖത്തറി പുരുഷ ജീവനക്കാർ പരമ്പരാഗത വസ്ത്രമായ തോബ്, ഘൂത്ര, ഈഗൽ എന്നിവ ധരിക്കണമെന്ന് സർക്കുലർ പറയുന്നു. ബിഷ്ത്, തോബ്, ഘുത്ര തുടങ്ങിയ പരമ്പരാഗത ഖത്തരി വസ്ത്രങ്ങൾ ധരിക്കുമ്പോൾ സ്‌പോർട്‌സ് ഷൂകൾ ധരിക്കാൻ പാടില്ല. മെഡിക്കൽ ആവശ്യങ്ങൾക്കായി സ്‌പോർട്‌സ് ഷൂകൾ ധരിക്കാം.

ഖത്തറികളല്ലാത്ത പുരുഷ ജീവനക്കാർ ഇരുണ്ട നിറത്തിലുള്ള സ്യൂട്ടും ഷർട്ടും ടൈയും ധരിക്കേണ്ടതുണ്ട്.

ഖത്തറി വനിതാ ജീവനക്കാർ പരമ്പരാഗത അബായയും ശിരോവസ്ത്രവും ധരിക്കണം. അതേസമയം ഖത്തറികളല്ലാത്ത വനിതാ ജീവനക്കാർ തൊഴിൽ അന്തരീക്ഷത്തിന് അനുയോജ്യമായ ഔപചാരിക ബിസിനസ്സ് സ്യൂട്ടുകൾ ധരിക്കേണ്ടതുണ്ട്. തിളക്കമുള്ള നിറങ്ങൾ, ചെറുതും ഇറുകിയതുമായ വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ല. മേക്കപ്പും മിതമായിരിക്കണം.

ഖത്തറി പുരുഷ ജീവനക്കാർക്കായി, ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ധരിക്കേണ്ട ബിസ്റ്റിൻ്റെ നിറവും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നിറങ്ങൾ വ്യത്യസ്തമാണ്. കൂടാതെ, സർക്കുലറിൽ വേനൽക്കാലത്തും ശൈത്യകാലത്തും തോബിൻ്റെ നിറങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

Comments


Page 1 of 0