// // // */ E-yugam


ഈയുഗം ന്യൂസ്
June  26, 2024   Wednesday   06:07:11pm

news

കാത്തി ഫിലിപ്പ്



whatsapp

ദോഹ: ഖത്തറിലെ തെരുവുകളിൽ നിന്ന് 20 ലധികം പൂച്ചകളെ രക്ഷപ്പെടുത്തി അമേരിക്കയിലെ ടെക്‌സാസിലെ പൂച്ചകളുടെ അഭയകേന്ദ്രത്തിലേക്ക് അയച്ചതായി റിപ്പോർട്ട്.

ഖത്തറിലെ ക്യാറ്റ് ആക്ടിവിസ്റ്റായ കാത്തി ഫിലിപ്പ് സൂലിയയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഹൂസ്റ്റനിലെ മൃഗസംരക്ഷണ കേന്ദ്രമായ ഹൂസ്റ്റൺ ഹ്യൂമൻ സൊസൈറ്റിയിൽ ജൂൺ 9 ന് ഖത്തറിൽ നിന്ന് വിമാനത്തിൽ പൂച്ചകൾ എത്തിയതായി അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്തു.

ജോർജ്ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത പൂച്ചകൾ ഹ്യൂമൻ സൊസൈറ്റിയിൽ എത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയരായി. 10 ദിവസത്തെ ക്വാറൻ്റൈൻ കാലയളവിന് ശേഷം, ഇവയെ ദത്തെടുക്കാൻ ലഭ്യമാകും.

ഖത്തറിൽ നിന്ന് രക്ഷിച്ച 25 പൂച്ചകൾ 2022 ഏപ്രിലിൽ അമേരിക്കയിലെ വിസ്‌കോൺസിൻ ക്യാറ്റ് കഫേയിൽ എത്തിയിരുന്നു.

"പൂച്ചകൾക്കായി ഖത്തറിൽ ഗവൺമെൻ്റ് ഷെൽട്ടറുകളോ രക്ഷാപ്രവർത്തനങ്ങളോ ഇല്ല, മൃഗങ്ങളെ രക്ഷിക്കാനുള്ള കമ്മ്യൂണിറ്റി പിന്തുണ വളരെ കുറവാണ്, മൃഗങ്ങളെ ദത്തെടുക്കുന്നത് വളരെ അപൂർവമാണ്, ഒരു അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്തു.

20 ലക്ഷത്തോളം പൂച്ചകൾ ഖത്തറിലുണ്ടെന്ന് പൂച്ച ആക്ടിവിസ്റ്റുകൾ പറയുന്നു. വന്ധ്യംകരണ സൗകര്യങ്ങളുടെ അഭാവമാണ് പൂച്ചകളുടെ എണ്ണം കൂടാൻ കാരണം.

കാത്തി ഫിലിപ്പ് ഖത്തറിൽ പൂച്ചകൾക്കായി റെസ്ക്യൂ കേന്ദ്രം നടത്തുകയാണ്.

Comments


Page 1 of 0