// // // */ E-yugam


ഈയുഗം ന്യൂസ്
June  26, 2024   Wednesday   05:27:39pm

news



whatsapp

ദോഹ: വേനൽക്കാലത്ത് ശ്മശാനങ്ങളിൽ ഖബറടക്കം ചെയ്യുന്നതിനുള്ള പുതിയ സമയക്രമം ഖത്തർ ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും പ്രഖ്യാപിച്ചു.

രാവിലെ ഏതാനും മണിക്കൂറുകൾ മാത്രമാണ് ഖബറടക്കം അനുവദിക്കുക.

ഖബറടക്കം ചെയ്യുന്നതിനുള്ള സമയം പകലിൽ സൂര്യോദയം മുതൽ രാവിലെ 8 മണി വരെ ഏതാനും മണിക്കൂറുകൾ മാത്രമായി പരിമിതപ്പെടുത്തി. ഉച്ചക്ക് ഖബറടക്കം അനുവദിക്കുന്നതല്ല.

പിന്നീട് വൈകുന്നേരത്തെ മഗ്‌രിബ്, രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം ഖബറടക്കം അനുവദിക്കും.

ജൂൺ മുതൽ സെപ്റ്റംബർ അവസാനം വരെ ഇത് ബാധകമായിരിക്കും.

Comments


Page 1 of 0