ഈയുഗം ന്യൂസ്
June  22, 2024   Saturday   12:12:05pm

news



whatsapp

ദോഹ: ഇന്ത്യൻ എയർഫോഴ്സിനായി ഖത്തറിൽ നിന്ന് 12 മിറാഷ്-2000-5 യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയും ഖത്തറും തമ്മിൽ ഇന്നലെ ഡൽഹിയിൽ ചർച്ച നടത്തിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖത്തർ ഉപയോഗിച്ച എന്നാൽ വളരെ നല്ല കണ്ടിഷനിലുള്ള യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങാൻ ആലോചിക്കുന്നത്.

നിലവിൽ മിറാഷ്-2000 യുദ്ധവിമാനങ്ങൾ ഇന്ത്യയിലുണ്ട്. ഒരേ എഞ്ചിനുകളുള്ളതിനാൽ രണ്ട് സെറ്റ് വിമാനങ്ങളും ഉപയോഗിക്കുന്നത് ഇന്ത്യക്ക് എളുപ്പമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിമാനങ്ങളുടെ വിലയെക്കുറിച്ചാണ് ഇന്നലെ പ്രധാനമായും ചർച്ച നടത്തിയത്. 12 വിമാനങ്ങൾക്ക് 5000 കോടി രൂപയാണ് ഖത്തർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കൂടുതൽ ന്യായമായ വിലയാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

മിസൈലുകളും പറക്കാനുള്ള അധിക എഞ്ചിനുകളുമായാണ് ഖത്തർ വിമാനങ്ങൾ നൽകുക. ഖത്തറുമായുള്ള കരാർ നടപ്പായാൽ വ്യോമസേനയുടെ മിറാഷ് വിമാനങ്ങളുടെ എണ്ണം 60 ആയി ഉയരും.

കാർഗിൽ യുദ്ധം, ബാലാകോട്ട് വ്യോമാക്രമണം തുടങ്ങി ഇന്ത്യൻ വ്യോമസേനയുടെ നിരവധി സുപ്രധാന ഓപ്പറേഷനുകളിൽ മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചിരുന്നു.

Comments


   The myocardium was protected using intermittent perfusion of cold blood cardioplegic solution at 4 C and in a ratio of 1 4 priligy pills All fluorescent slide images were analyzed using Image J National Institutes of Health, Bethesda, Maryland

Page 1 of 1