// // // */ E-yugam


ഈയുഗം ന്യൂസ്
June  19, 2024   Wednesday   07:32:03pm

news



whatsapp

ദോഹ: ലോകത്ത്‌ മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ ഒന്നാം സ്ഥാനം ഖത്തറിന്.

2024 മെയ് മാസത്തിൽ ഖത്തറിലെ മൊബൈൽ ഇൻ്റർനെറ്റ് വേഗത ലോകത്തിലെ ഏറ്റവും ഉയർന്നതായിരുന്നു എന്ന് സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് അറിയിച്ചു.

ഖത്തറിലെ ശരാശരി ഡൗൺലോഡ് വേഗത 329.37 Mbps ആയിരുന്നപ്പോൾ ഈ വർഷം മെയ് മാസത്തിൽ അപ്‌ലോഡ് വേഗത 25.36 Mbps ആയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തർ തുടർച്ചയായി ഒന്നാം സ്ഥാനം ഉറപ്പിച്ചുവരികയാണ്.

309.77 എംബിപിഎസ് വേഗതയിൽ യുഎഇയാണ് പട്ടികയിൽ രണ്ടാമത്. കുവൈറ്റ് (233.78 എംബിപിഎസ്), ഡെൻമാർക്ക് (147.33 എംബിപിഎസ്), നോർവേ (142.23 എംബിപിഎസ്), ദക്ഷിണ കൊറിയ (139.98 എംബിപിഎസ്), ഐസ്ലാൻഡ് (139.01 എംബിപിഎസ്) എന്നിവയാണ് മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ മുന്നിൽ നിൽക്കുന്ന മറ്റു രാജ്യങ്ങൾ.

5ജി പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും കുറഞ്ഞ ജനസംഖ്യയുമാണ് ഖത്തറിലെ ഉയർന്ന ഇൻ്റർനെറ്റ് വേഗതയ്ക്ക് കാരണം.

Comments


Page 1 of 0