// // // */ E-yugam


ഈയുഗം ന്യൂസ്
June  16, 2024   Sunday   12:56:12am

news



whatsapp

ദോഹ: മലപ്പുറം ജില്ല രൂപീകരണത്തിന്റെ 55 ആം വാർഷിക ദിനം മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (മെജസ്റ്റിക് - മലപ്പുറം) സമുചിതമായി ആഘോഷിച്ചു.

ബലി പെരുന്നാൾ ദിനം കൂടിയായിരുന്ന ജൂൺ-16 നു അംഗങ്ങൾ ഒത്തു കൂടി ആഘോഷ കേക്ക് മുറിച്ചു. മെജസ്റ്റിക് പ്രസിഡന്റ് നിഹാദ് അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചെയർമാൻ അഷ്റഫ് ചിറക്കൽ, വൈസ് ചെയർമാൻ ഹൈദർ ചുങ്കത്തറ, ഉപദേശക സമിതി അംഗങ്ങളായ സി വി മുഹമ്മദലി, ബഷീർ, റഷീദലി നിലമ്പൂർ, മുനിഷ് എ സി എന്നിവർ സംസാരിച്ചു

. വൈസ് പ്രസിഡന്റ് റിയാസ് അഹമ്മദ് സ്വാഗതവും ട്രഷറർ ജിതിൻ നന്ദിയും പറഞ്ഞു.

ഷാഫി പാറക്കൽ ,ഇസ്മായിൽ കുറുമ്പടി, സാബിർ, ഉണ്ണി നിലമ്പൂർ, മുഹമ്മദ് റാഫി, ആഷിഖ് തിരൂർ തുടങ്ങിയവർ നേതൃത്വം നൽകി.

മൽഖാ റൂഹിക്ക് ഈദിയ ഒരുക്കി മെജസ്റ്റിക്

ബലിപെരുന്നാൾ ദിനത്തിൽ SMA type-1 ബാധിച്ച് ചികിത്സയിൽ കഴിയുന്ന പിഞ്ചു മോൾക്ക് വേണ്ടി ‘ മൽഖാ റൂഹിക്ക് ഈദിയ ’ എന്ന പേരിൽ പ്രത്യേക പരിപാടി ഒരുക്കി മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ- ഖത്തർ ( MajestiQ- Malappuram)- വ്യത്യസ്തമായി ആഘോഷിച്ചു.

പെരുന്നാൾ നമസ്കാരം കഴിഞ്ഞ ഉടനെ അംഗങ്ങൾ ഒത്തു കൂടി ഫണ്ടിലേക്കുള്ള ഈദിയകൾ കൈമാറിയത് വേറിട്ട സ്നേഹ സമർപ്പണവും സദ്പ്രവൃത്തിയുമായി.

കുവൈത്ത് തീപിടുത്ത ദുരന്തത്തിൽ ജീവൻ വെടിഞ്ഞവർക്ക് ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു. കുട്ടികളും മുതിർന്നവരും പെരുന്നാൾ പാട്ടുകൾ പാടി.

പരിപാടിയിലൂടെ മെജസ്റ്റിക് മൽഖാ റൂഹി മോൾക്ക് വേണ്ടി നല്ലൊരു സംഖ്യ പിരിഞ്ഞു കിട്ടി. ഖത്തർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ഉദ്യമത്തിൽ വരും ദിവസങ്ങളിൽ സംഘടന കൂടുതൽ ശ്രദ്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

news

Comments


Page 1 of 0