// // // */
ഈയുഗം ന്യൂസ്
June 11, 2024 Tuesday 07:56:22pm
ദോഹ: കലാലയം സാംസ്കാരിക വേദി ദോഹ സോൺ പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ കാസിം ഇരിക്കൂർ രചിച്ച 'വാർത്തകളുടെ കാണാപ്പുറം' എന്ന പുസ്തകത്തെ ആസ്പദിച്ച് നടന്ന ചർച്ചയിൽ സോൺ ചെയർമാൻ സ്വാദിഖ് ഹുമൈദി അദ്ധ്യക്ഷത വഹിച്ചു.
ഖത്വർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി സാബു ഉദ്ഘാടനം നിർവഹിച്ചു.
പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളെ അധികരിച്ച് നടന്ന അവതരണങ്ങൾക്ക് അബ്ദുറഹ്മാൻ എരോൽ, മുസമ്മിൽ പേരാംബ്ര, അബ്ദുൽ ബാരി സഖാഫി, നിസാം തളിക്കുളം എന്നിവർ നേതൃത്വം നൽകി.
സത്യാനന്തര കാലത്ത് കോർപ്പറേറ്റ് താൽപര്യങ്ങൾക്കനുസൃതമായി മാത്രം വാർത്തകൾ നൽകിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങൾ ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുമ്പോഴും യഥാർഥ വാർത്തകൾ പുറത്തുകൊണ്ടുവരുന്നതിൽ നവമാധ്യമങ്ങൾ ബദലുകൾ നിർമിക്കുന്നുവെന്ന് പുസ്തക ചർച്ച വിലയിരുത്തി.
ആർ എസ് സി ഖത്വർ നാഷനൽ ചെയർമാൻ ഉബൈദ് വയനാട് കലാലയം സാംസ്കാരിക വേദി അംഗങ്ങളെ പ്രഖ്യാപിച്ചു.
നാഷനൽ എക്സിക്യൂട്ടീവ് ബോർഡ് അംഗം മൻസൂർ കുറ്റ്യാടി പദ്ധതി അവതരണം നടത്തി.
സോൺ കലാലയം സെക്രട്ടറിമാരായ റിഷാൽ കൂത്തുപറമ്പ് സ്വാഗതവും നിസാർ സഖാഫി നന്ദിയും പറഞ്ഞു.