// // // */
ഈയുഗം ന്യൂസ്
June 11, 2024 Tuesday 07:02:48pm
ദോഹ: അമീരി ദിവാൻ ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഈദ് അവധി 2024 ജൂൺ 16 ഞായറാഴ്ച തുടങ്ങി 2024 ജൂൺ 20 വ്യാഴാഴ്ച അവസാനിക്കും. ജീവനക്കാർ 2024 ജൂൺ 23 ഞായറാഴ്ച ജോലി പുനരാരംഭിക്കും.
ഖത്തർ സെൻട്രൽ ബാങ്ക് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കും.