// // // */ E-yugam


ഈയുഗം ന്യൂസ്
June  08, 2024   Saturday   02:36:38am

news



whatsapp

ദോഹ:ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ സംഘടനയായ ഐഫാഖ് കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു.ഐസിസി അശോക ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ശ്രീ ദീപക് ഷെട്ടി ഉദ്ഘാടനം നിർവഹിച്ചു.

അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും ഇരുപതോളം കലാ പരിപാടികൾ അരങ്ങേറിയ ചടങ്ങിൽ ഹാരിബ് ഹുസൈൻ നേതൃത്വം നൽകിയ ദോഹ റോക്കേഴ്സിന്റെ മ്യൂസിക്ക് ഷോയും ഫാർമ ഫിയസ്റ്റയുടെ മാറ്റ് കൂട്ടി.

കുട്ടികൾക്ക് ചിത്ര രചന മത്സരവും വനിതകൾക്ക് പാചക,മെഹന്തി മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.

ഐ.സി.സി. പ്രസിഡന്റ് എ.പി മണികണ്ഠൻ,ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽറഹ്മാൻ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ ക്ലിനിക്കൽ ട്രയൽ യൂണിറ്റ് ഓപ്പറേഷൻസ് ഡയറക്ടർ ഡോ.അബ്ദുൽ റഹൂഫ്, ഐഫാഖ് അഡ്വൈസറി ചെയർമാൻ ജാഫർ ചാലിലകത്ത്, ആർ ജെ പാർവതി എന്നിവർ സംബന്ധിച്ചു.

ഐഫാഖ് ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്ട് അധ്യക്ഷത വഹിച്ചു,പ്രോഗ്രാം ലീഡ് മുഹമ്മദ് റിയാസ് സ്വാഗതവും ജ്യോതി ജയപാൽ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് സക്കീർ മുല്ലക്കൽ,ഉമ്മർ ഫാറൂഖ്, ഡോ.എസ് കെ വ്യാസ്, ടിന ജോയ്, അൻവർ സാദാത്ത്, അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി.

Comments


Page 1 of 0