// // // */ E-yugam


ഈയുഗം ന്യൂസ്
June  06, 2024   Thursday   06:32:34pm

news



whatsapp

ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ (WMF) ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ പ്രമുഖ ഫയർ പ്രൊട്ടക്‌ഷൻ സ്ഥാപനമായ ഹാമിൽട്ടൺ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുടെ സഹകരണത്തോടെ ഒലിവ് ഇന്റർനാഷണൽ സ്കൂളിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു.

ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് ശ്രീ സുബ്രമണ്യ ഹെബ്ബാഗ്ഗുലു,WMF ഗ്ലോബൽ ജോയിന്റ് സെക്രെട്ടറി ശ്രീ റിജാസ് ഇബ്രാഹിം WMF ഗ്ലോബൽ ബിസിനസ് കോർഡിനേറ്റർ ശ്രീ KR ജയരാജ് , ഹാമിൽട്ടൺ ഗ്രൂപ്‌ ജനറൽ മാനേജർ ശ്രീ ആസിഫ് ഷക്കൂർ എന്നിവർ പങ്കെടുക്കുകയും വരും തലമുറക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും WMF ആഗോളതലത്തിൽ നടത്തുന്ന വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർത്ഥികളോട് സംവദിക്കുകയും ചെയ്തു .ഒരോ ജന്മദിനത്തിലും ഒരു വൃക്ഷതൈ എങ്കിലും നട്ടുവളർത്താൻ പ്രതിജ്ഞാ ബദ്ധരാകണമെന്നു വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.

WMF ഖത്തർ കോർഡിനേറ്റർ ശ്രീ അജാസ് അലി, പ്രവാസീ വെൽഫെയർ കോർഡിനേറ്റർ ശ്രീ അജയ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രസിഡന്റ ശ്രീകല പ്രകാശ് , മിഡിൽ ഈസ്റ് ജോയിന്റ് സെക്രട്ടറി രുഷര റിജാസ്,മിഡിൽ ഈസ്റ്റ്‌ ടൂറിസം ഫോറം കോർഡിനേറ്റർ മനോജ് PT,ഫോറം കോർഡിനേറ്റർ , എന്നിവർ ചേർന്ന് വൃക്ഷ തൈകൾ ഒലിവ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ശാലിനി റവത്തിന് കൈമാറി .

ഭൂമി കാലാവസ്ഥ വ്യതിയാനങ്ങളിലൂടെ കടന്നു പോവുകയും ശുദ്ധ ജലവും വായും പതിയെ അപ്രത്യക്ഷമാവുകയും ചെയ്തു വരുന്ന കാലഘട്ടത്തിലൂടെ കടന്നു പോവുമ്പോൾ പുതിയ തലമുറയിലേക്ക് ഭൂമിയുടെ ഇക്കോളജിക്കൽ വ്യവസ്ഥയെ സംരക്ഷിക്കുക എന്നതാണ് WMF ഖത്തർ മുന്നോട്ട് വച്ച സന്ദേശം. പ്രസ്തുത ചടങ്ങിൽ WMF ഖത്തർ ട്രെഷറർ അനീഷ് ഇബ്രാഹിം , ജോയിന്റ് സെക്രട്ടറി ജയശ്രീ സുരേഷ്, പാട്രൻ ഹമീദ് കെ.എം.യെസ് ഫോറം കോർഡിനേറ്റർമാരായ മൻസൂർ മജീദ്, ദിലീഷ് , ഒലിവ് സ്കൂൾ തുമമാ ക്യാമ്പാസിന്റെ ഹെഡ് മിസ്ട്രേസ് മിസ്സ്‌ പ്രിയ വിജു , കോർഡിനേറ്റർ കരിഷ്മ,, ഹാമിൽട്ടൺ മാർക്കറ്റിങ് മാനേജർ സുമിത് മോഹൻ എന്നിവരും സന്നിഹിതരായി.

news

Comments


Page 1 of 0