// // // */
ഈയുഗം ന്യൂസ്
June 06, 2024 Thursday 06:10:07pm
ദോഹ: ലോകത്തിലെ മികച്ച സംരംഭകരെയും വിവിധ മേഖലകളിലെ ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകർഷിക്കുന്നതിനായി ഖത്തർ പുതിയ റെസിഡൻസി വിസ പ്രോഗ്രാം തുടങ്ങുന്നു.
മുസ്തഖെൽ എന്നറിയപ്പെടുന്ന പുതിയ റെസിഡൻസി വിസ പ്രോഗ്രാം ഭാവിയിൽ പുതുക്കാനുള്ള ഓപ്ഷനോടുകൂടിയ അഞ്ച് വർഷത്തെ റെസിഡൻസി പെർമിറ്റ് വാഗ്ദാനം ചെയ്യുന്നു,
സംരംഭകർ, പ്രൊഫഷണലുകൾ എന്നീ രണ്ട് വിഭാഗങ്ങളിലാണ് വിസ നൽകുക. വരും മാസങ്ങളിൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും എന്ന് അറബിക് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ബിസിനസ്സ് ഉടമകൾക്ക്, പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ‘സംരംഭക വിസ’ നൽകും. . അപേക്ഷകരുടെ ബിസിനസ്സ് ഖത്തർ ആസ്ഥാനമായുള്ള അംഗീകൃത ഏജൻസി അംഗീകരിച്ചിരിക്കണം.
രണ്ടാമത്തെ വിഭാഗമായ ‘ടാലൻ്റ് വിസ’ കല, വിനോദം, കായികം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ വൈദഗ്ധ്യമുള്ള വ്യക്തികളെ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
അപേക്ഷകർക്ക് അംഗീകൃത ഖത്തറി ഏജൻസിയിൽ നിന്ന് അംഗീകാരം ആവശ്യമാണ്.
കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും.