// // // */ E-yugam


ഈയുഗം ന്യൂസ്
June  06, 2024   Thursday   12:45:56pm

news



whatsapp

ദോഹ: ഖത്തർ സമന്വയ കളരിക്കൽ കുടുംബകൂട്ടായ്മയുടെ 12-ാം വാർഷികം ദോഹയിലെ ന്യൂ സലാത്ത സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു.

ഖത്തർ സമന്വയ പ്രസിഡന്റ് ശ്രീ.വിജയകുമാർ കളരിക്കലിന്റെ അധ്യക്ഷതയിൽ, ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) മുൻ പ്രസിഡന്റ് ശ്രീ.P N ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

ICBF ക്ഷേമവിഭാഗം തലവനും ലോകകേരളസഭ അംഗവുമായ ശ്രീ. അബ്ദുൾറൗഫ് കൊണ്ടോട്ടി ആശംസ നേർന്നു.

12-ാം വാർഷികത്തിന്റ ഭാഗമായി ICBF ഇൻഷൂറൻസിന്റെ 12 പോളിസികൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിലാളികൾക്ക് എടുത്ത് നൽകാനാവശ്യമായ സാമ്പത്തിക സഹായം ഖത്തർ സമന്വയ നല്കാമെന്ന വാഗ്ദാനം വേദിയിൽ വെച്ച് പ്രഖ്യാപിച്ചു. സ്ഥാപക അംഗം ശ്രീ.അരുൺ സരസ് സമന്വയയുടെ നാൾവഴികൾ വിഷ്വലുകളുടെ സഹായത്തോടെ അവതരിപ്പിച്ചു.

ഖത്തറിൽ 25 വർഷത്തെ പ്രവാസം പൂർത്തിയാക്കിയ സമന്വയ അംഗങ്ങളായ ഉണ്ണികൃഷ്ണൻ കൊണ്ടോട്ടി, ഉണ്ണിരാജൻ, ഗോപാലകൃഷ്ണൻ, വിജയകുമാർ കളരിക്കൽ എന്നിവരെയും സ്ഥാപകാംഗം ശ്രീ. അരുൺ സരസ്, മികവുറ്റ സംഘാടകൻ എന്ന നിലയിൽ ശ്രീ. സുരേഷ് ബാബുവിനേയും അഥിതികൾ പൊന്നാട നല്കി ആദരിച്ചു. ചടങ്ങിന് സെക്രട്ടറി ശ്രീ. രഞ്ജിത് ദേവദാസ്, ട്രഷറർ ശ്രീ. ശ്രീകുമാർ കളരിക്കൽ എന്നിവർ നേതൃത്വം നൽകി.

വാർഷികത്തോടനുബന്ധിച്ച് നടന്ന 'സമന്വയോത്സവം-സീസൺ 2 ഖത്തർ സമന്വയയുടെ അവതരണഗാനത്തോടെയാണ് ആരംഭിച്ചത്.സമന്വയ അംഗങ്ങളായ പ്രസൂൺ, അരുൺ സരസ്, ഹരികൃഷ്ണൻ, അനുരാജ്, വൈശാഖ്, ചിത്ര ഹരി എന്നിവരോടൊപ്പം രാജി, നികിത പ്രദീപ്, ചിത്ര ഉണ്ണി വിജയകുമാർ തുടങ്ങിവർ ചേർന്നവതരിപ്പിച്ച കരോക്ക ഗാനമേള ശ്രദ്ധേയമായി.

പ്രവീൺ ഗുരുക്കളുടെ നേതൃത്വത്തിൽ വല്ലഭട്ട കളരിസംഘത്തിന്റെ കളരിപ്പയറ്റ്, ദേവികാ വിനോദിന്റെ കുച്ചുപ്പുടി, ആര്യലക്ഷ്മിയുടെ ഭരതനാട്യം, കോവർദ്ധിനിയുടെ സെമിക്ളാസിക് നൃത്തം, അപർണ അരുണിന്റെ സിനിമാറ്റിക് ഡാൻസ്, കേരളവുമൺസ്ഇനിഷിയേറ്റീവ് ഖത്തർ (KWIQ) അവതരിപ്പിച്ച തിരുവാതിരക്കളി, കഥ അരീന നൃത്തവിദ്യാലയത്തിലെ കുട്ടികളവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ പരിപാടിക്ക് കൂടുതൽ മിഴിവേകി. ഷൈൻ കുമാർ അവതരിപ്പിച്ച കവിത ശ്രദ്ധേയമായി.

ഖത്തറിലെ അറിയപ്പെടുന്ന ഗായകരായ റിലോവ് രാമചന്ദ്രൻ, റാം രവീന്ദ്രൻ, ശിവപ്രിയ സുരേഷ്, ഷാജി കൂടല്ലൂർ, അനീഷ രാജേഷ്, നികിത പ്രദീപ്,ഷിലിൻ പള്ളുരുത്തി തുടങ്ങിവരോടൊപ്പം സമന്വയ അംഗങ്ങളായ രഞ്ജിത് ദേവദാസ്,അരുൺ സരസ്,വിജയകുമാർ കളരിക്കൽ എന്നിവരെയും ഉൾപ്പെടുത്തി നടത്തിയ 'പാട്ടുത്സവം' സദസ്സിന് ഏറെ ആസ്വാദ്യകരമായി.

ആങ്കർ ആതിരയുടെ അവതരണം സമന്വയോത്സവത്തെ കൂടുതൽ മികവുറ്റതാക്കി.

സമാപനച്ചടങ്ങിൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ മെമെന്റോ നല്കി ആദരിച്ചു. വളണ്ടിയർ വിങ്ങിൻ്റെ ഒരു പ്രധാന വിഭാഗം കൈകാര്യം ചെയ്ത ഷൈൻകുമാർ, ഷാജിലാൽ, പബ്ലിസിറ്റി വിഭാഗം നിയന്ത്രിച്ച പ്രദീപ് ശങ്കർ എന്നിവർ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി.

പ്രോഗ്രാം കൺവീനർ ശ്രീ.സുരേഷ് ബാബു പണിക്കർ പരിപാടി വിജയിപ്പിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.

Comments


   Lumbar puncture LP priligy cvs 2 MEQ ML Injectable Solution passes into breast milk or if it could harm a nursing baby

Page 1 of 1