// // // */ E-yugam


ഈയുഗം ന്യൂസ്
May  31, 2024   Friday   05:29:36pm

news



whatsapp

ദോഹ: ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ അപരിചിതരിൽ നിന്ന് പാർസലുകൾ സ്വീകരിക്കരുതെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. ഇത്തരം നിരവധി കേസുകൾ ഇപ്പോഴും എംബസ്സിയുടെ ശ്രദ്ധയിൽ പെടുന്നതായും എംബസി അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ ഇന്നലെ പുറത്തിറക്കിയ സന്ദേശത്തിലാണ് ഇന്ത്യൻ എംബസി ശക്തമായ മുന്നറിയിപ്പ് നൽകിയത്.

"ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യുമ്പോൾ ആവശ്യപ്പെടാത്ത പാഴ്‌സലുകൾ കൊണ്ടുവരുന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് ഇപ്പോഴും ലഭിക്കുന്നു. ഈ പാഴ്‌സലുകൾ പിന്നീട് മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളാണെന്ന് കണ്ടെത്തുന്നു. ഇത്തരം ആളുകൾ ഖത്തർ നിയമപ്രകാരം കടുത്ത ശിക്ഷകൾ ലഭിക്കുന്ന പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാകുന്നുണ്ട് ," ഇന്ത്യൻ എംബസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.

"ആവശ്യപ്പെടാത്ത, (അപരിചിതർ നൽകുന്ന )പാഴ്സലുകൾ കൊണ്ടുവരരുതെന്ന് ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങളോടും ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു. ബന്ധുക്കൾക്കും ജീവനക്കാർക്കും പരിചയക്കാർക്കും ഈ വിവരം കൈമാറണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു," ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു.

ചതിയിൽ പെട്ട് മയക്കുമരുന്ന് കൊണ്ടുവന്നതിന്റെ പേരിൽ നിരവധി പേരാണ് ഖത്ത ജയിലുകളിൽ കഴിയുന്നത്.

Comments


Page 1 of 0