// // // */ E-yugam


ഈയുഗം ന്യൂസ്
May  27, 2024   Monday   07:27:30pm

news



whatsapp

ദോഹ: പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ദോഹയിലെ സംഘടനയായ അനക്സ് ഖത്തർ, “അനക്സ് ആരവം 24” എന്ന പേരിൽ ആസ്പയർ അക്കാദമി ഇൻഡോർ ഹാളിൽ ഒരുക്കിയ കായികമേളയിൽ വോളിബോൾ, ത്രോബോൾ, വടംവലി, പഞ്ചഗുസ്തി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.

എഞ്ചിനീയറിങ്ങ് കോളേജ് അലുമിനികൾക്കായി ഒരുക്കിയ പുരുഷന്മാരുടെ വോളിബോൾ മത്സരത്തിൽ എം ഇ എ കോളേജ് അലുമിനിയെ ഫൈനലിൽ തോൽപ്പിച്ച് ടികെഎം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി കപ്പ് കരസ്ഥമാക്കി.

വനിതകൾക്കായി നടത്തിയ ത്രോബോൾ മത്സരത്തിൽ ടികെഎം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി വാശിയേറിയ ഫൈനലിൽ കോഴിക്കോട് ഗവൺമെൻറ് എഞ്ചിനീയറിങ്ങ് കോളേജ് അലുമിനിയെ (ക്യൂജെക്) തോൽപ്പിച്ച് വിജയികളായി.

പുരുഷന്മാരുടേയും വനിതകളുടേയും വടം വലി മത്സരത്തിൽ കോഴിക്കോട് ഗവൺമെൻറ് എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി(ക്യൂജെക്) ടീമുകളെ തോൽപ്പിച്ച് ടികെഎം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി ടീമുകൾ സമ്മാനർഹരായി.

വനിതകൾക്കായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ ടികെഎം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനി അംഗമായ ഹഫ്സ ഖാലിദ് വിജയിയായി. അനെക്സ് അംഗമായ ഷിൽന അസ്ഫർ ആയിരുന്നു ഫൈനലിൽ ഹഫ്സയുടെ എതിരാളി.

കേരളത്തിലെ 11 എഞ്ചിനീയറിങ്ങ് കോളേജ് അലുംമിനികൾ പങ്കെടുത്ത മത്സരങ്ങളിൽ എറ്റവും കൂടുതൽ ഇനങ്ങളിൽ വിജയികളായി ഓവറോൾ ചാമ്പ്യനായത് മത്സരത്തിൽ ടികെഎം എഞ്ചിനീയറിങ്ങ് കോളേജ് അലുമിനിയ ആണ്

. മെയ് 31ന് ബിർള പബ്ലിക് സ്കൂളിൽ വച്ച് ഖത്തറിലെ ഇന്ത്യൻ സ്ക്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാന ക്വിസ്സും, ശാസ്ത്ര പ്രദർശന മത്സരവും ഉൾപ്പെടുത്തി നടക്കുന്ന ടെക്ഫെസ്റ്റോടെ അനക്സ് ആരവം 24 സമാപിക്കും.

കേരളത്തിലെ പ്രശസ്ത ക്വിസ് മാസ്റ്റർ ആയ എ ആർ രജ്ഞിത് ആയിരിക്കും ക്വിസ്സ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ഇന്ത്യൻ അംബാസ്സഡർ ശ്രീ. വിപുൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും.

news

Comments


Page 1 of 0