ഈയുഗം ന്യൂസ്
May 27, 2024 Monday 07:16:59pm
ദോഹ: സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ മുൻ സീറ്റിലെ യാത്രക്കാരനും ക്യാമറയിൽ പതിയും.
സീറ്റ് ബെൽറ്റ് ധരിക്കൽ ഡ്രൈവർക്ക് മാത്രമല്ല, മുൻ സീറ്റിലിരിക്കുന്ന യാത്രക്കാരനും നിർബന്ധമാണെന്നും യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ ട്രാഫിക്ക് പട്രോളിംഗും നിരീക്ഷണ ക്യാമറകളും ഇത് റെക്കോർഡ് ചെയ്യുമെന്നും ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ട്രാഫിക് ഡിപ്പാർട്മെന്റ് ഇക്കാര്യം അറിയിച്ചത്.
ഡ്രൈവർമാരുടെ നിയമലംഘനം മാത്രമാണ് ക്യാമറകളിൽ പതിയുക എന്ന തെറ്റിദ്ധാരണ മാറ്റാനാണ് പുതിയ ട്വീറ്റ്.
വാഹനങ്ങളിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നവർ അവരുടെ വാഹനങ്ങളുടെ പേരിലുള്ള ട്രാഫിക് പിഴകൾ പൂർണമായും അടച്ചാൽ മാത്രമാണ് അനുമതി ലഭിക്കുക എന്നും ട്രാഫിക് വിഭാഗം അറിയിച്ചു.