// // // */
ഈയുഗം ന്യൂസ്
May 26, 2024 Sunday 05:34:38pm
ദോഹ: ദോഹയിൽ നിന്ന് ഡബ്ലിൻ വിമാനത്താവളത്തിലേക്ക് പറന്ന ഖത്തർ എയർവേയ്‌സ് വിമാനം ആകാശച്ചുഴിയിൽ വീണ് 12 പേർക്ക് പരിക്കേറ്റു.
ആറ് യാത്രക്കാർക്കും ആറ് ക്യാബിൻ ജീവനക്കാർക്കുമാണ് പരിക്കേറ്റത്.
ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനം ഡബ്ലിൻ വിമാനത്താവളത്തിൽ ഇറങ്ങിയത്.
എയർപോർട്ട് പോലീസും ഡബ്ലിൻ എയർപോർട്ടിലെ ഫയർ ആൻഡ് റെസ്‌ക്യൂ സേവനങ്ങളും ആംബുലൻസും ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ വിമാനം ലാൻഡ് ചെയ്യുമ്പോൾ ഉണ്ടായിരുന്നു.
തുർക്കിക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം മോശം കാലാവസ്ഥയിൽ പെട്ടത്.
യാത്രക്കാർക്കും എയർലൈൻ ജീവനക്കാർക്കും ഗ്രൗണ്ടിൽ പൂർണ സഹായം നൽകുന്നത് തുടരുകയാണെന്ന് ഡബ്ലിൻ എയർപോർട്ട് അറിയിച്ചു.
ചൊവ്വാഴ്ച സിങ്കപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.പലരുടെയും പരിക്ക് ഗുരുതരമാണ്.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം ബാങ്കോക്കിൽ അടിയന്തരമായി ഇറക്കി.
കൂടുതൽ വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം എയർ ടർബുലെൻസ് നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു.
priligy india Burns Albumin or Albumin in either normal saline or dextrose is indicated to prevent marked hemoconcentration and to maintain appropriate electrolyte balance
My husband and I thank you priligy seratonin Mol BW, Van der Veen F, Bossuyt PM