// // // */ E-yugam


ഈയുഗം ന്യൂസ്
May  22, 2024   Wednesday   02:42:14pm

news



whatsapp

ദോഹ: 2024 സെപ്റ്റംബർ 1 മുതൽ ഗതാഗത ലംഘനമുള്ള വ്യക്തികൾക്ക് എല്ലാ പിഴകളും കുടിശ്ശികയും അടക്കാതെ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

"2024 സെപ്തംബർ 1 മുതൽ, ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലൂടെ പിഴയും കുടിശ്ശികയും അടയ്ക്കാതെ ട്രാഫിക് നിയമ ലംഘകരെ ഏതെങ്കിലും സംസ്ഥാന അതിർത്തികളിലൂടെ (കര, വായു, കടൽ) രാജ്യം വിടാൻ അനുവദിക്കില്ല," മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലും വ്യക്തമാക്കി.

ഖത്തർ പൗരന്മാർ, താമസക്കാർ, സന്ദർശകർ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക് ട്രാഫിക് പിഴയിൽ 50% ഇളവ് നൽകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എല്ലാ വാഹനങ്ങൾക്കും ട്രാഫിക് ലംഘനങ്ങളുടെ തുകയിൽ 50% കിഴിവ് 2024 ജൂൺ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെ ബാധകമാകും. മൂന്ന് വർഷത്തിനുള്ളിൽ നടന്ന ലംഘനങ്ങൾക്കാണ് ഇത് ബാധകം.

മറ്റൊരു സുപ്രധാന തീരുമാനവും മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ന് മുതൽ, 25-ൽ കൂടുതൽ യാത്രക്കാരുള്ള ബസുകൾ, ടാക്സികൾ, ലിമോസിനുകൾ, ഡെലിവറി മോട്ടോർസൈക്കിളുകൾ എന്നിവയ്ക്ക് മൂന്നോ അതിലധികമോ പാതകളുള്ള റോഡ് നെറ്റ്‌വർക്കുകളിൽ ഇടത് ലെയ്ൻ (left lane) ഉപയോഗിക്കാൻ അനുവാദമില്ല. ഈ വാഹനങ്ങൾക്ക് സിഗ്നലുകൾക്ക് 300 മീറ്റർ മുമ്പ് ലെയ്ൻ മാറ്റാൻ അനുവാദമുണ്ട്.

Comments


Page 1 of 0