// // // */ E-yugam


ഈയുഗം ന്യൂസ്
May  21, 2024   Tuesday   06:25:57pm

news



whatsapp

ദോഹ: മൗറീഷ്യസിലേക്ക് 14,000 ടൺ അരിയും ഖത്തറിലേക്ക് 7,500 ടൺ ഉള്ളിയും കയറ്റുമതി ചെയ്യാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ട്.

കയറ്റുമതി നിരോധനത്തിൽ ചില ഇളവുകൾക്കായി വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഇതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ ബിസിനസ് ദിനപത്രമായ ദി മിൻ്റ് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് വില നിയന്ത്രിക്കാൻ ഉള്ളി കയറ്റുമതിയിൽ ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഇത് ഖത്തറിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഉള്ളി വിലയിൽ വർധനവുണ്ടാക്കുകയും ചെയ്തിരുന്നു.

പ്രത്യേക അഭ്യർത്ഥനയെത്തുടർന്നാണ് ഇന്ത്യയുടെ തന്ത്രപ്രധാന രാജ്യങ്ങളിലേക്ക് കയറ്റുമതിയിൽ ഇളവ് നൽകുന്നത്. മൗറീഷ്യസിലേക്കും ഖത്തറിലേക്കും ബസ്മതി-ഇതര അരിയും ഉള്ളിയും കയറ്റുമതി ചെയ്യുന്നതിനുള്ള അഭ്യർത്ഥന ഞങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചു,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മൗറീഷ്യസിലേക്ക് 24,000 ടൺ അരിയും ഖത്തറിലേക്ക് അടുത്ത രണ്ട് മാസത്തിനുള്ളിൽ 15,000 ടൺ ഉള്ളിയും നൽകാൻ ശുപാർശ ചെയ്‌തിരുന്നുവെങ്കിലും, മൗറീഷ്യസിലേക്ക് 14,000 ടൺ അരിയും ഖത്തറിലേക്ക് 7,500 ടൺ ഉള്ളിയും കയറ്റുമതി ചെയ്യാൻ കമ്മിറ്റി തീരുമാനിച്ചു. എന്നിരുന്നാലും, അന്തിമ തീരുമാനം ഉന്നത അധികാരികൾ എടുക്കും, അദ്ദേഹം പറഞ്ഞു.

മോശം വിളകൾ മൂലം ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം കഴിഞ്ഞ ജൂലൈയിൽ ബസുമതി ഇതര വെള്ള അരിയുടെയും കഴിഞ്ഞ ഡിസംബറിൽ ഉള്ളിയുടെയും കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിരോധനത്തിന് ശേഷം തന്ത്രപ്രധാന രാജ്യങ്ങൾക്ക് സർക്കാർ-തലത്തിൽ അരിയും ഉള്ളിയും വിതരണം ചെയ്യുന്നു.

ഇന്ത്യയുടെ കയറ്റുമതി സ്ഥാപനമായ NCEL വഴി ബംഗ്ലാദേശ്, യുഎഇ, ഭൂട്ടാൻ, ബഹ്‌റൈൻ, മൗറീഷ്യസ്, ശ്രീലങ്ക എന്നീ ആറ് അയൽരാജ്യങ്ങളിലേക്ക് 99,150 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിരുന്നു. ലഭ്യതക്കുറവ് കാരണം ഖത്തറിൽ ഉള്ളി വില ഉയർന്ന നിലയിൽ തുടരുന്നു.

“ഇന്ന് ഒരു കിലോ ഉള്ളി 6 റിയാലിന് ന് വിൽക്കുന്നു, രണ്ടാഴ്ച മുമ്പ് വില 7.50 റിയാൽ ആയിരുന്നു. പല ഉപഭോക്താക്കളും കുറഞ്ഞ അളവിൽ മാത്രമാണ് ഉള്ളി വാങ്ങുന്നത്. ഉയർന്ന വില വിൽപ്പനയെയും ബാധിച്ചു," ഒരു ഗ്രോസറി ഉടമ ഈയുഗത്തോട് പറഞ്ഞു.

Comments


Page 1 of 0