// // // */ E-yugam


ഈയുഗം ന്യൂസ്
May  08, 2024   Wednesday   05:26:22pm

news



whatsapp

ദോഹ: ഭിന്നശേഷിയുള്ള ആളുകൾക്ക് റിസർവ് ചെയ്ത സ്പേസിൽ കാർ പാർക്ക് ചെയ്യണമെങ്കിൽ ഭിന്നശേഷിയുള്ള വ്യക്തി വാഹനത്തിൽ ഉണ്ടായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

മുൻവശത്തെ ഗ്ലാസിന് പിന്നിൽ പെർമിറ്റ് വ്യക്തമായും പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം നിർദേശിചു.

ഡിസെബിലിറ്റി പാർക്കിംഗ് പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ (MoI) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തിറക്കിയ പുതിയ നിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ നിർദേശപ്രകാരം ഭിന്നശേഷിയുള്ള വ്യക്തി കാറിൽ ഇല്ലെങ്കിൽ അവർക്ക് വേണ്ടി റിസേർവ് ചെയ്ത സ്ഥലത്തിൽ പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. അങ്ങനെ ചെയ്‌താൽ ഗതാഗത വകുപ്പ് അത് നിയമലംഘനമായി കണക്കാക്കി പെർമിറ്റ് പിൻവലിക്കും. പെർമിറ്റ് മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്.

ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരിക്കുന്ന പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Comments


Page 1 of 0