// // // */ E-yugam


ഈയുഗം ന്യൂസ്
April  08, 2024   Monday   03:59:52pm

news



whatsapp

ദോഹ: ജി.സി.സിയിലേയും ഇന്ത്യയിലെയും തങ്ങളുടെ ബിസിനസുകളെ വേർപെടുത്തിയതായും ഇവ രണ്ടും ഇനി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ അറിയിച്ചു.

ജിസിസിയിലെ ആസ്റ്ററിൻ്റെ ആരോഗ്യകേന്ദ്രങ്ങൾ വിറ്റതിന് പിന്നാലെയാണ് തീരുമാനം..

ആസ്റ്റർ ജിസിസിയുടെ 65 ശതമാനം ഓഹരികൾ യൂ.എ.ഇ യിലെ ഫജർ ക്യാപിറ്റൽ എന്ന കമ്പനി ഏറ്റെടുത്തു. ഗൾഫിലെ ആസ്റ്റർ ബിസിനസ്സിന് ഒരു ബില്യൺ ഡോളർ ആണ് മൂല്യം കൽപ്പിച്ചത്. .

അതേ സമയം ബ്രാൻഡിൻ്റെ സ്ഥാപകരായ മൂപ്പൻ കുടുംബം 35 ശതമാനം ഓഹരി നിലനിർത്തി, ഗൾഫിലെ ആസ്റ്ററിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണവും മൂപ്പൻ കുടുംബത്തിനായിരിക്കും..

ഡോ ആസാദ് മൂപ്പൻ സ്ഥാപക ചെയർമാനായി തുടരും. ആസ്റ്റർ ജിസിസിയുടെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയും ആയി അലീഷ മൂപ്പൻ തുടരും. 1987-ൽ ഡോ. ആസാദ് മൂപ്പൻ സ്ഥാപിച്ച ആസ്റ്റർ ദുബായിൽ ഒരു ക്ലിനിക്കായി പ്രവർത്തനം ആരംഭിച്ചു..

ഇന്ന് ഗൾഫിൽ ആസ്റ്ററിന് 15 ആശുപത്രികൾ, 117 ക്ലിനിക്കുകൾ, 285 ഫാർമസികൾ, മൂന്ന് ബ്രാൻഡുകൾ - ആസ്റ്റർ, മെഡ്‌കെയർ, ആക്‌സസ് - എന്നിവയുണ്ട്.

Comments


Page 1 of 0