// // // */ E-yugam


ഈയുഗം ന്യൂസ്
April  08, 2024   Monday   04:03:26am

news



whatsapp

ദോഹ: ആശയ വൈവിധ്യത്തിൻറെയും ആദര്‍ശ വൈജാത്യങ്ങളുടേയും സംഗമതീരങ്ങളില്‍ യോജിപ്പിൻറെയും രജ്ഞിപ്പിൻറെയും സമാനതകളില്ലാത്ത ചരിത്രം തീര്‍ത്ത്് യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട സുഹൂർ മീറ്റ് ശ്രദ്ധേയമായി.

ഗാഢമായ പരസ്പര ബന്ധത്തിൻറെയും സ്‌നേഹസാഹോദര്യത്തിൻറെയും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ‍ സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകന്മാരും വ്യാപാര വ്യവസായ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി യൂണിറ്റി ഖത്തറിൻറെ ആഭിമുഖ്യത്തില്‍ സമൂഹ ഇഫ്താര്‍ നടന്നുവരാറുണ്ട്. യൂണിറ്റി ചെയര്‍മാന്‍ കെ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. യൂണിറ്റി ചീഫ് കോഓര്‍ഡിനേറ്റര്‍ എ.പി. ഖലീല്‍ സ്വാഗതംപറഞ്ഞു. അബ്ദുസലാം മാസ്റ്ററുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തില്‍ വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് ഹബീബുറഹ്മാൻ കിഴിശ്ശേരി, ജാബിർ ബേപ്പൂർ, മൻസൂർ അഹ്‌മദ്, സക്കരിയ മണിയൂർ, സിദ്ദീഖ് വാഴക്കാട്, നിസ്താർ പട്ടേൽ, ഷമീർ വലിയവീട്ടിൽ. മുനീർ സലഫി, മുജീബ്റഹ്‌മാൻ മിഷ്ക്കാത്തി, അഡ്വ. ഇസ്സുദ്ദീൻ,അഡ്വ സജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂനിറ്റി സ്ഥാപക ചെയർമാൻ പി.ഏ അബൂബക്കർ, ഷറഫ് പി ഹമീദ്, ഉസ്മാൻ കല്ലൻ ആശംസകൾ നേർന്നു

സംഘടനകളിലും പ്രവർത്തനങ്ങളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപറഞ്ഞു. യൂണിറ്റി കോഓർഡിനേറ്റർ വി സി മഷ്ഹൂദ് നിയന്ത്രിച്ച പരിപാടിയിൽ യൂണിറ്റി ട്രഷറർ കെ. മുഹമ്മദ് ഈസ്സ നന്ദിയും പറഞ്ഞു.

Comments


Page 1 of 0