// // // */ E-yugam


ഈയുഗം ന്യൂസ്
April  03, 2024   Wednesday   08:01:47pm

news



whatsapp

ദോഹ: അമീരി ദിവാൻ ഈദുൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഈദ് അവധി 2024 ഏപ്രിൽ 7 ഞായറാഴ്‌ച ആരംഭിച്ച് 2024 ഏപ്രിൽ 15 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാർ 2024 ഏപ്രിൽ 16 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും.

ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ രാജ്യത്തെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമുള്ള അവധി പ്രഖ്യാപിക്കും.

ഖത്തർ തൊഴിൽ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഈദുൽ ഫിത്തർ അവധി മൂന്ന് ദിവസമായിരിക്കും.

Comments


  

Page 1 of 1