// // // */ E-yugam


ഈയുഗം ന്യൂസ്
April  01, 2024   Monday   01:05:09pm

news



whatsapp

ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് (ക്യു.സി.ബി) ഹിംയൻ ഡെബിറ്റ് കാർഡ് (Himyan) ലോഞ്ച് ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഖത്തറിൽ ലഭ്യമായ ഇ-പേയ്‌മെൻ്റ് സൊല്യൂഷനുകളിൽ ഏറ്റവും പുതിയതും ഗുണപരവുമാണ് ഹിംയൻ കാർഡ്.

എന്നാൽ എന്താണ് ഹിംയൻ കാർഡ്, അതിൻ്റെ സവിശേഷതകൾ എന്തൊക്കെയാണ്, അത് എങ്ങനെ, എവിടെ ഉപയോഗിക്കാം? ബാങ്കുകൾ അവരുടെ അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന സാധാരണ ഡെബിറ്റ് കാർഡിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? QCB പ്രഖ്യാപനത്തിന് ശേഷം പലരും ചോദിക്കുന്ന ചില ചോദ്യങ്ങളാണിത്.

ഈ കാർഡിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ:

എന്താണ് ഹിംയൻ കാർഡ്?

ഖത്തറിൽ ഉപയോഗിക്കാനായി ഉദ്ദേശിച്ചിട്ടുള്ള പ്രീപെയ്ഡ് ഡെബിറ്റ് കാർഡാണിത്. ഖത്തറിനുള്ളിൽ എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും എടിഎമ്മുകളിലും പ്രാദേശിക ഷോപ്പിംഗ് വെബ്‌സൈറ്റുകളിലും സുരക്ഷിതമായി ഇടപാടുകൾ നടത്താൻ ഈ കാർഡ് ഉപയോഗിക്കാം.

ഒരു പ്രീപെയ്ഡ് ടെലിഫോൺ കാർഡ് പോലെ, ഉപഭോക്താവ് ആദ്യം കാർഡിലേക്ക് പണം ലോഡുചെയ്യുകയും പിന്നീട് അത് ഉപയോഗിക്കുകയും വേണം. തുക ചെലവഴിച്ച ശേഷം, ഉപഭോക്താവ് വീണ്ടും ലോഡ് ചെയ്യണം.

ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കാർഡ് ഉപഭോക്താക്കളെ സഹായിക്കുന്നു, കാരണം സാധാരണ അക്കൗണ്ടിൽ നിന്ന് വ്യത്യസ്തമായി, ഹിമ്യാൻ കാർഡിൽ ലഭ്യമായ തുക പരിമിതമായിരിക്കും, അത് ഉപഭോക്താവ് തന്നെ ലോഡ് ചെയ്യുന്നു.

തട്ടിപ്പുകൾക്ക് സാധ്യത വളരെ കൂടുതലുള്ള ഓൺലൈൻ ഇടപാടുകൾക്ക് ഹിംയൻ കാർഡ് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

ഒരാൾക്ക് എങ്ങനെ അപേക്ഷിക്കാം, നിരക്കുകൾ എന്തൊക്കെയാണ്?

ഉപഭോക്താക്കൾക്ക് അവരവരുടെ ബാങ്കുകൾ വഴി ഹിമ്യാന് അപേക്ഷിക്കാം. ഉപഭോക്താക്കൾക്ക് ആദ്യമായി നൽകുന്ന കാർഡ് സൗജന്യമായിരിക്കും. ഉടമയുടെ പ്രാദേശിക ബാങ്കുകളിലെ വ്യക്തിഗത അക്കൗണ്ടുമായി കാർഡ് ബന്ധിപ്പിച്ചിരിക്കുന്നു. വിതരണക്കാർക്കും വ്യാപാരികൾക്കും കുറഞ്ഞ ട്രാൻസാക്ഷൻ ഫീസ് മാത്രമാണ് ചാർജ് ചെയ്യുന്നത്.

ഹിംയൻ ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനാകുമോ?

ഹിംയൻ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് രാജ്യത്തെ എല്ലാ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാം, പണത്തിനും ചെക്കുകൾക്കുമായി ഡെപ്പോസിറ്റ് സേവനങ്ങൾ നൽകുന്ന എടിഎമ്മുകൾ വഴി ഹിംയൻ കാർഡ് അക്കൗണ്ടിലേക്ക് പണവും നിക്ഷേപിക്കാം.

ഹിംയൻ കാർഡ് നൽകുന്ന ബാങ്കുകൾ ഏതാണ്?

ശനിയാഴ്ച പ്രസിദ്ധീകരിച്ച ഖത്തർ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, താഴെപ്പറയുന്ന ബാങ്കുകൾ നിലവിൽ ഹിമ്യാൻ കാർഡ് സൗജന്യമായി നൽകുന്നു: ഖത്തർ നാഷണൽ ബാങ്ക്, ദോഹ ബാങ്ക്, മസ്‌റഫ് അൽ റയാൻ, ഖത്തർ ഇസ്ലാമിക് ബാങ്ക്, ദുഖാൻ ബാങ്ക്, ഖത്തർ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക്, , കൊമേഴ്‌സ്യൽ ബാങ്ക്. മറ്റു ചില ബാങ്കുകളും കാർഡ് നൽകുന്നുണ്ട്.

ഇടപാട് പരിധികൾ എന്തൊക്കെയാണ്?

പരിമിതികളുണ്ട്. ഉദാഹരണത്തിന്, കൊമേഴ്‌സ്യൽ ബാങ്ക് വെബ്‌സൈറ്റിൽ ഇനിപ്പറയുന്ന പരിധികൾ നിശ്ചയിച്ചിരിക്കുന്നു -- പണം പിൻവലിക്കൽ - ഒറ്റ / പ്രതിദിന പരിധി 5,000 റിയാൽ , വാങ്ങൽ - ഇൻസ്‌റ്റോർ / ഇ-കൊമേഴ്‌സ് - സിംഗിൾ / ഡെയ്‌ലി ലിമിറ്റ് 10,000 റിയാൽ.

തങ്ങളുടെ ഉപഭോക്താക്കൾക്ക് 50 റിയാൽ മുതൽ 30,000 റിയാൽ വരെ ഏത് തുകയും കാർഡിൽ ലോഡ് ചെയ്യാമെന്ന് ഖത്തർ ഇസ്ലാമിക് ബാങ്ക് അറിയിച്ചു. സന്ദർശകർക്ക് QR 50 മുതൽ QR 5,000 വരെയാണ് ലോഡ് ചെയ്യാൻ സാധിക്കുന്ന തുക.

സന്ദർശകർക്കും കാർഡ് ഉപയോഗപ്രദമാണെന്ന് ഇത് കാണിക്കുന്നു.

.ഖത്തറിന് പുറത്ത് ഹിമ്യാൻ ഉപയോഗിക്കാമോ?

ഇല്ല, നിങ്ങൾക്ക് ഇത് ഖത്തറിനുള്ളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

Comments


Page 1 of 0