// // // */
ഈയുഗം ന്യൂസ്
March 25, 2024 Monday 03:29:10pm
ദോഹ: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഒരു ആരോഗ്യ കേന്ദ്രം (ക്ലിനിക്) താൽക്കാലികമായി അടച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറിൽ പ്രാക്ടീസ് ചെയ്യാൻ നിർബന്ധമായ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് നാല് ഹെൽത്ത് പ്രാക്ടീഷണർമാരെ ഹെൽത്ത് കെയർ ഫെസിലിറ്റി നിയമിച്ചതാണ് മന്ത്രാലയം നടപടിയെടുക്കാൻ കാരണം.
ക്ലിനിക്കിനെതിരെ നിയമനടപടിയും സ്വീകരിക്കും.
ആരോഗ്യ സ്ഥാപനങ്ങൾ ആരോഗ്യ നിയമങ്ങൾ പാലിക്കണമെന്നും ആവശ്യമായ പ്രൊഫഷണൽ ലൈസൻസുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും
നിയമിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹെൽത്ത് കെയർ പ്രാക്ടീഷണർമാരും ഇക്കാര്യത്തിൽ നിയമങ്ങൾ പാലിക്കണം, മന്ത്രാലയം പറഞ്ഞു.
നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ കേന്ദ്രങ്ങളിൽ മന്ത്രാലയം പരിശോധന നടത്തുന്നുണ്ട്.