// // // */ E-yugam


ഈയുഗം ന്യൂസ്
March  24, 2024   Sunday   04:26:49pm

news



whatsapp

ദോഹ: ഗൾഫ് രാജ്യങ്ങൾ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും ഖത്തർ ടൂറിസം പ്രസിഡൻ്റ് സാദ് ബിൻ അലി അൽ ഖർജി വെളിപ്പെടുത്തി.

ഈ വിഷയത്തിൽ ഗൾഫ് രാജ്യങ്ങൾ തമ്മിൽ നടത്തുന്ന ചർച്ചകളും തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണ്.

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ജിസിസി രാജ്യങ്ങളുടെ പ്രധാന ടൂറിസം പദ്ധതികളിലൊന്നാണ്, താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരു വിസ മാത്രം ഉപയോഗിച്ച് എല്ലാ ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കും.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ മസ്കറ്റിൽ നടത്തിയ 40-ാമത് യോഗത്തിൽ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം നൽകി.

വിനോദസഞ്ചാരികളെ ആകർഷിക്കുക, ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന് സൗകര്യമൊരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുവഴി ഗൾഫ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സാധിക്കും.

പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഇപ്പോൾ അന്തിമഘട്ടത്തിലാണെന്നും ഖത്തർ ടൂറിസം പ്രസിഡൻ്റ് ഖത്തർ ടിവിയോട് പറഞ്ഞു. ഇത് ഔദ്യോഗികമായി നടപ്പാക്കുന്നതിന് മുമ്പ് ട്രയൽ പ്രൊപ്പോസൽ സമർപ്പിക്കാൻ ഖത്തർ ടൂറിസത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0