// // // */ E-yugam


ഈയുഗം ന്യൂസ്
March  20, 2024   Wednesday   01:50:43pm

news



whatsapp

ദോഹ: താമസസ്ഥലങ്ങളിലും മറ്റും തീ പടരുന്നത് ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. റമദാൻ മാസത്തിൽ അഗ്നി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശങ്ങൾ.

ഗ്യാസ് സിലിണ്ടറിൽ നിന്ന് വാതക ഗന്ധം അനുഭവപ്പെട്ടാൽ എല്ലാ വാതിലുകളും ജനലുകളും ഉടൻ തുറക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

ഗ്യാസ് ലീക് ആയാൽ സിലിണ്ടറിനടുത്ത് തീപ്പെട്ടി കത്തിക്കരുത്. ലൈറ്റുകളും എക്സോസ്റ്റ് ഫാനും സ്വിച്ച് ഓൺ ചെയ്യുന്നത് ഒഴിവാക്കണം. ഒരു ചെറിയ ഇലക്ട്രിക്ക് സ്പാർക്കിൽ നിന്ന് തീ പിടിക്കാൻ സാധ്യതയുള്ളത് കൊണ്ടാണ് ഈ നിർദേശങ്ങളെന്ന് മന്ത്രാലയം പറഞ്ഞു.

താഴെപ്പറയുന്നവയാണ് മറ്റു നിർദേശങ്ങൾ:

1- വീട്ടിൽ ശരിയായി പ്രവർത്തിക്കുന്ന ഫയർ എക്സ്റ്റിംഗിഷർ (അഗ്നിശമന ഉപകരണം) ഉണ്ടെന്ന് ഉറപ്പാക്കുക

2- കുട്ടികളെ അടുക്കളയിലോ ചൂടുള്ള സ്ഥലത്തോ അല്ലെങ്കിൽ വൈദ്യുത / ഊർജ്ജ സ്രോതസ്സുകൾ ഉള്ള സ്ഥലങ്ങളിലോ പ്രവേശിപ്പിക്കാതിരിക്കുക.

.3- ചട്ടിയിൽ തീ പടരുമ്പോൾ, തീ അണക്കാൻ ചട്ടിയിൽ വെള്ളം ഒഴിക്കരുത്. കട്ടിയുള്ള ലിഡ് ഉപയോഗിച്ചോ ഫയർ ബ്ലാന്കെറ്റോ ഉപയോഗിച്ച് തീ മൂടുക.

4- തീപ്പെട്ടി ഉപയോഗിച്ചാൽ പൂർണ്ണമായും തീ അണയുന്നത് വരെ ഉപേക്ഷിക്കരുത്.

5- തീ പിടിക്കാതിരിക്കാൻ അടുക്കളയിൽ ലൂസ്, ഫ്ളോവിങ് വസ്ത്രങ്ങളോ നൈലോൺ വസ്ത്രങ്ങളോ ധരിക്കാതിരിക്കുക.

.6- ചവറ്റുകുട്ടയിൽ തീ പിടിച്ചാൽ ഉടൻ തന്നെ നനഞ്ഞ തുണി ഉപയോഗിച്ച്, ചവറ്റുകുട്ട മൂടുക ഓക്സിജൻ ലഭിക്കുന്നത് തടയാൻ ഇത് സഹായിക്കും.

7- ഗ്യാസ് സിലിണ്ടറുകൾ തണുത്തതും തുറന്നതുമായ സ്ഥലത്ത് ഉപയോഗിക്കുക. വെയിലത്ത് വെക്കാതിരിക്കുക.

Comments


Page 1 of 0