// // // */
ഈയുഗം ന്യൂസ്
March 03, 2024 Sunday 05:50:55pm
ദോഹ: മയൂര സ്‌മൃതി ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഇബ്തസെം മെഡിക്കൽ സെന്ററുമായി ചേർന്ന് ഖത്തറിലെ പ്രവാസി മലയാളികൾക്കായി പുതിയ പ്രിവിലേജ് കാർഡ് പുറത്തിറക്കി .
ഡോക്ടർ പരിശോധനയും മറ്റു ടെസ്റ്റുകൾക്കുള്ള ഇളവുകളും ചേർന്നതാണ് പ്രിവിലേജ് കാർഡ്.
ഹോസ്പിറ്റൽ സിഇഒ Dr.ഷൈല മയൂര സ്‌മൃതി ജനറൽ സെക്രട്ടറി ടി.എസ്സ്. താസിമിന് പ്രിവിലേജ് കാർഡ് നൽകി ഉൽഘാടനം ചെയ്തു.
ചടങ്ങിൽ ട്രഷറർ ഹരീഷ് പിള്ളയും രക്ഷാധികാരി വിശ്വം ബാലനും പി.ആർ.ഒ സുരേഷ് ഉത്തമനും സന്നിഹിതനായിരുന്നു .