// // // */ E-yugam


ഈയുഗം ന്യൂസ്
February  24, 2024   Saturday   11:47:02am

news



whatsapp

ദോഹ: ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ഖത്തറിൻ്റെ പടിഞ്ഞാറൻ തീരത്ത് അൽ റീം ബയോസ്‌ഫിയർ റിസർവിനോട് ചേർന്ന് ആഡംബര റിസോർട്ട് നിർമിച്ചു

ദോഹയിലെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരം യാത്ര ചെയ്താൽ സ്ഥിതി ചെയ്യുന്ന റിസോർട്ടിൽ അറേബ്യൻ ഗൾഫിൻ്റെ മനോഹര കാഴ്ചകളും, കല, സംസ്കാരം, സംഗീതം, ആരോഗ്യം, സാഹസിക പരിപാടികൾ എന്നിവയുടെ ആവേശകരമായ സംയോജനവും സൂര്യാസ്തമയവും ആസ്വദിക്കാം എന്ന് ഖത്തർ എയർവേയ്‌സ് പത്രക്കുറിപ്പിൽ അറിയിച്ചു.

ഖത്തർ മ്യൂസിയം ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി, വിഐപി അതിഥികൾ, മാധ്യമങ്ങൾ, ഡിസൈനർമാർ, കലാകാരന്മാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

വെളുത്ത പാറക്കെട്ടുകളും അസാധാരണമായ ഭൂപ്രകൃതിയും ഖത്തറി മരുഭൂമിയുടെ ആകർഷകമായ കാഴ്ചയും നൽകുന്നതാണ് റിസോർട്. റിസോർട്ടിൽ ഒന്ന് മുതൽ നാല് വരെ ബെഡ്‌റൂമുകളുള്ള വില്ലകളുണ്ട്. ഓരോന്നിലും സ്വിമ്മിങ് പൂൾ ഉണ്ട്.

അവർ ഹാബിറ്റാറ്റുമായി ചേർന്നാണ് റിസോർട്ട് നിർമ്മിച്ചിരിക്കുന്നത്.

അവർ ഹാബിറ്റാസ് റാസ് അബ്‌റൂക്ക് ഖത്തറിയിലെ മരുഭൂമിയിലെ അതിമനോഹരമായ സ്ഥലമാണ്, ഇപ്പോൾ ഖത്തർ എയർവേയ്‌സ് യാത്രക്കാർ ദോഹയിലേക്ക് പറക്കുമ്പോൾ ഈ ലാൻഡ്‌സ്‌കേപ്പ് ആസ്വദിക്കാൻ കഴിയും," ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, എഞ്ചിനീയർ. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.

news

Comments


Page 1 of 0