// // // */
ഈയുഗം ന്യൂസ്
February 21, 2024 Wednesday 01:19:38pm
ദോഹ: ഐ വൈ സി ഇന്റർനാഷണൽ ഖത്തർ ക്രിക്ക് കോൺഗ്രസ്സ് -24 എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.
ദോഹയിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റ് ഓൾഡ് ഐഡിയൽ സ്കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ രണ്ട് ദിവസമായി ആണ് നടന്നത്.
വാശിയേറിയ ഫൈനൽ മത്സരത്തിൽ സിസിആർസി വാരിയേഴ്സിന് എതിരെ ഹനാൻ ക്രിക്കറ്റ് ക്ലബ് 10 റൺസിന് വിജയിച്ചു.
വിജയികൾക്ക് ഷുഹൈബ് എടയന്നൂർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി കെഎംസിസി പ്രസിഡൻ്റ് ഡോ. അബ്ദുൽ സമദും, ഐ വൈ സി ചെയർപേഴ്സൺ ഷഹാന ഇല്യാസും ചേർന്ന് കൈമാറി.
ശരത്‌ലാൽ- കൃപേഷ് മെമ്മോറിയൽ റണ്ണേഴ്സ് അപ്പ് ട്രോഫി സിസിആർസി നേടി. മാൻ ഓഫ് ദി ടൂർണമെൻ്റിനായുള്ള ഫഹദ് ചാലിൽ മെമ്മോറിയൽ ട്രോഫി അഹ്മദ് ഇമ്രാൻ കോടീശ്വര കരസ്ഥമാക്കി.
ഐ എസ് സി ജനറൽ സെക്രട്ടറി നിഹാദ് അലിയും, സെക്രട്ടറി പ്രദീപ് പിള്ളയും ചേർന്ന് ഉൽഘാടനം ചെയ്ത ടൂർണമെൻ്റിൽ ഖത്തറിലെ പ്രമുഖ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ പങ്കെടുത്തു.