// // // */
ഈയുഗം ന്യൂസ്
February 21, 2024 Wednesday 01:08:49pm
ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ചു ഖത്തർ നിലമ്പൂർ കൂട്ടം നടത്തിയ സ്പോർട്സ് ഈവ് - 2024 ആവേശകരമായ കായിക മത്സരങ്ങളോടുകൂടി സമാപിച്ചു.
നിലമ്പൂർ നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം 300 ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്ത സ്പോർട്സ് ഈവ് - 2024, ISC പ്രസിഡന്റ് EP അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്തു.
ISC ജനറൽ സെക്രട്ടറി നിഹാദ് അലി, നിലമ്പൂർ കൂട്ടം ഉപദേശകസമിതി ചെയർമാൻ ഹൈദർ ചുങ്കത്തറ, MT നിലമ്പൂർ, രാജേഷ് നിലമ്പൂർ, കേശവദാസ്, ഉണ്ണി, സലീം എന്നിവര്‍ പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബി ചുങ്കത്തറ സ്വാഗതവും ട്രഷറര്‍ സൈമണ്‍ നന്ദിയും പറഞ്ഞു.
തുല്യപോയിന്റുകൾ ലഭിച്ച വഴിക്കടവും നിലമ്പൂരും സ്പോർട്സ് ഫെസ്റ്റ് 2024 ന്റെ സംയുക്ത ജേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടു. ചുങ്കത്തറ പഞ്ചായത്ത് റണ്ണേഴ്സ് അപ്പ് നേടി.
വാശിയേറിയ ഫുട്ബാൾ മത്സരത്തിൽ മൂത്തേടം പഞ്ചായത്തിനെ തോൽപ്പിച്ചു കരുളായി ജേതാക്കളായി.
ഗരാഫ പെർലിംഗ് ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ ജേതാക്കൾക്ക് രക്ഷാധികാരികളായ MT നിലമ്പൂർ, രാജേഷ്, ജംഷി ആര്‍ഗസ്, ട്രോഫി നല്‍കി.
മറ്റു മത്സരാര്‍ത്ഥികള്‍ക്കുള്ള മെഡലുകള്‍ ഭാരവാഹികളായ മുജിമോന്‍, റിയാസ്, ജാഫര്‍ കരുളായി, സെയ്ത്, അസ്കര്‍, പ്രശാന്ത്, റിതേഷ് ബാബു, MT വാഹിദ്, സല്‍മാന്‍, ഷിഹാബ്, ബിസ്മില്‍, ശാലീന, ഷീതള്‍, ഫിദ, ജുബീന, പഞ്ചായത്ത് ടീം മാനേജര്‍മാരും ചേര്‍ന്ന് മെഡലുകളും സമ്മാനിച്ചു.