// // // */ E-yugam


ഈയുഗം ന്യൂസ്
February  21, 2024   Wednesday   01:04:21pm

news



whatsapp

ദോഹ: വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതും നിര്ണായകവുമാണെന്ന കാര്യം രാഷ്ട്രീയ പാർട്ടികൾ വിസ്മരിക്കരുതെന്ന് പ്രവാസി കോഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

2024 ലെ തെരഞ്ഞെടുപ്പ് നമ്മുടെ ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചും രാജ്യം ഉയർത്തിപ്പിടിക്കുന്ന ഭരണഘടന മൂല്യങ്ങളെ സംബന്ധിച്ചും ഏറെ പ്രധാനമാണ്. ജനാധിപത്യത്തിലും മതേതരത്തിലും വിശ്വസിക്കുന്ന രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ സ്വന്തം പാർട്ടി താൽപര്യങ്ങളെക്കാൾ ഇന്ത്യൻ ജനാധിപത്യം കാത്ത് സൂക്ഷിക്കാനുള്ള തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു .

പൗരത്വ ഭേദഗതി ഉടൻ നടപ്പിലാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് ഇലക്ഷൻ മുൻപിൽ കണ്ട് കൊണ്ടുള്ളതാണ് . വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നത്. ഇതിനെതിരെ മുഴുവൻ ജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു .

യോഗത്തിൽ ചെയമാൻ നിസാർ കോച്ചേരി ആമുഖ ഭാഷണം നടത്തി. വൈസ് ചെയർമാൻ കെ സി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.

തുടർന്ന് ചർച്ചയിൽ പങ്കെടുത്ത് വിവിധ സംഘടനാ പ്രതിനിധികളായ ശ്രീജിത്ത് എസ് നായർ, റുഖ്നുദ്ദീൻ അബദുല്ല, ഷംന ആസ്മി, അഷ്റഫ് മടിയേരി, ഷാജി ഫ്രാൻസിസ് , അഡ്വക്കറ്റ ജാഫർഖാൻ, സക്കരിയ മാണിയൂർ, സാദിഖലി ചെന്നാടൻ, പ്രദോഷ് , ജാബിർ പിഎൻഎം, അബ്ദുറഹീം പി പി, പി പി സുബൈർ , സഫീർ സലാം, മുഹമ്മദ് ഷബീർ , കെ.ടി ഫൈസൽ , മുഹമ്മദ് റാഫി, അൻസാർ അരിമ്പ്ര, അബ്ദുൽ കരീം , റഹീം ഓമശ്ശേരി, റൗഫ് കുണ്ടോട്ടി, ഖലീൽ എ പി, മൊയ്തീൻ ഷാ, ഡോ റസീൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ മഷ്ഹൂദ് തിരുത്തിയാട് സ്വാഗതവും അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

Comments


Page 1 of 0