// // // */ E-yugam


ഈയുഗം ന്യൂസ്
February  20, 2024   Tuesday   01:39:08pm

news



whatsapp

ദോഹ: 2023 ഖത്തർ ഏഷ്യൻ കപ്പിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങൾ സ്വന്തം ക്യാമറയിൽ പകർത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹിഷാം മുഹമ്മദ്.

ഏഷ്യൻ കപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മീഡിയ ടീമിൽ ഫോട്ടോഗ്രാഫർ ആയി ഹിഷാം മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു, 13-ാം വയസ്സിൽ സ്റ്റേഡിയങ്ങളിലെ മാധ്യമ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോട്ടോഗ്രാഫറായിരുന്നു ഹിഷാം.

ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിലുള്ള കഴിവ് തൻ്റെ പ്രായത്തിനുമപ്പുറമാണെന്ന് ഹിഷാം ക്ലിക്കുചെയ്ത ചില ഫോട്ടോകൾ തെളിയിക്കുന്നു.

ഏഷ്യയിലെയും ലോകമെമ്പാടുമുള്ള മുതിർന്നവരും പ്രശസ്തരുമായ ഫോട്ടോഗ്രാഫർമാരുമായി ചേർന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ഇവൻ്റ് കവർ ചെയ്യാൻ കഴിഞ്ഞത് വലിയ ബഹുമതിയായി ഞാൻ കരുതുന്നു,” ഹിഷാം പറഞ്ഞു.

ഏഷ്യൻ കപ്പിലെ 18 മത്സരങ്ങൾ ഹിഷാം കവർ ചെയ്തിട്ടുണ്ട്, സ്കൂളിലെ പരീക്ഷകൾ കാരണം കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഹിഷാമിൻ്റെ നേട്ടത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം അനുമോദിച്ചു.

ബദറുദ്ദീൻ്റെയും റംഷിദയുടെയും മകനാണ് ഹിഷാം, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും ഗായികയുമായ ഹിബ ഷംന സഹോദരിയാണ്.

Comments


Page 1 of 0