// // // */ E-yugam


ഈയുഗം ന്യൂസ്
February  20, 2024   Tuesday   01:14:02pm

news



whatsapp

ദോഹ: ഒമാനിൽ നിന്നും അയൺ മാനായി (IronMan 70.3 Oman) തിരിച്ചെത്തിയ എൻജിനീയർ മുഹമ്മദ് അൻവറിന് എൻ.എസ്.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂർവവിദ്യാർഥി സംഘടനയായ അനക്സ് ഖത്തർ ദോഹ എയർപോർട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി.

അനക്സ് ഖത്തർ ട്രഷറർ ആണ് മുഹമ്മദ് അൻവർ.

പ്രസിഡണ്ട് Dr. അബ്ദുൽ ഹമീദ് ബൊക്കയും സെക്രട്ടറി അനീഷ് മെഡലും നൽകി അദ്ദേഹത്തെ ആദരിച്ചു. സ്പോർട്സ് സെക്രട്ടറി ഉബൈസ് കടവത്ത്, പബ്ലിക് റിലേഷൻ സെക്രട്ടറി എൻജിനീയർ ഇഫാസ്, EF കോഡിനേറ്റർ എൻജിനീയർ അഫ്സൽ, സീനിയർ മെമ്പർ എൻജിനീയർ രാം മോഹൻ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.

1.9 കിലോമീറ്റർ കടലിൽ നീന്തൽ, 90 കിലോമീറ്റർ മലയോരത്ത് കൂടെയുള്ള സൈക്ലിംഗ്, 19.1 കിലോമീറ്റർ ഓട്ടം എന്നിങ്ങനെയുള്ള കരുത്ത് തെളിയി ക്കുന്ന 8 മണിക്കൂറിൽ തീർക്കേണ്ട 113 KM സാഹസികമായ യാത്ര 06:57:06 മണിക്കൂറിൽ തീർത്താണ് അദ്ദേഹം ഈ അത്യുന്നത ബഹുമതിക്ക് അർഹനായത്.

ഈ വർഷം അയൺ അയൺ മാൻ (IronMan 70.3 Oman) ബഹുമതിക്ക് അർഹനാകുന്ന ഏക ഇന്ത്യൻ ഖത്തർ പ്രവാസിയാണ് എൻജിനീയർ മുഹമ്മദ് അൻവർ

Comments


Page 1 of 0