// // // */ E-yugam


ഈയുഗം ന്യൂസ്
February  18, 2024   Sunday   10:40:35am

news



whatsapp

ദോഹ: ഹൃസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ ക്ലബ് വാണിമേൽ ടുഡേ ചീഫ് അഡ്മിനും പ്രഭാഷകനും പേരോട് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ ജാഫർ വാണിമേലിന് ക്ലബ് ഖത്തർ ചാപ്റ്റർ മെമ്പർമാർ റവാബി ഹൈപ്പർ മാർക്കറ്റ് ഇസ്ഗാവ ബ്രാഞ്ചിലെ പ്രീമിയം ലോഞ്ചിൽ വെച്ച് സ്വീകരണം നൽകി.

സ്വീകരണ പരിപാടിക്ക് ഗ്രൂപ്പ് മെമ്പറും ഹൈപ്പർ മാർക്കറ്റ് ഇസ്ഗാവ ബ്രാഞ്ച് മാനേജറുമായ ജാഫർ മാമ്പിലാൻ, ചിത്രകാരൻ വാസു വാണിമേൽ , തസ്‌നീം അലി എന്നിവർ നേതൃത്വം നൽകി. പിന്നീട് നടന്ന ചടങ്ങിൽ ജാഫർ മാഷിന് ക്ലബ്ബ് മെമ്പർമാർ മെമൻ്റോ നൽകി ആദരിച്ചു..

കേവലം ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മ എന്നതിനപ്പുറം ക്ലബ്ബ് നടത്തിയ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും സമൂഹത്തിൽ അവശത അനുഭവിക്കുന്ന മനുഷ്യരെ ചേർത്തു പിടിച്ചതിനെക്കുറിച്ചും ഇനിയും അത്തരം പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകണമെന്നും മറുപടി പ്രസംഗത്തിൽ ജാഫർ മാസ്റ്റർ സൂചിപ്പിച്ചു. .

അബ്ദുല്ല കുയ്യിലത്ത്, ഇഖ്ബാൽ എൻപി, പി.പി.സുബൈർ, കെ.കെ സുബൈർ, സാദത്ത് സാഗ, അബ്ദുൽ സലാം, തസ്നീം അബ്ദുൽ സലാം എന്നിവർ ആശംസകൾ നേർന്നു . അസ്ഹർ കെ സി നന്ദി പ്രകാശിപ്പിച്ചു..

ഇഖ്ബാൽ വാണിമേൽ , കെ.കെ സുബൈർ എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു.

Comments


Page 1 of 0