// // // */ E-yugam


ഈയുഗം ന്യൂസ്
February  14, 2024   Wednesday   12:19:36am

news



whatsapp

ദോഹ: ഖത്തറിലെ മലപ്പുറം ജില്ല പ്രവാസികളുടെ വിശാല സൗഹൃദ കൂട്ടായ്മയായ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ ( MAJESTIQ - MALAPPURAM) ലോഗോ പ്രകാശനം ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് AP മണികണ്ഠൻ , ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC ) പ്രസിഡന്റ് EP അബ്ദുറഹിമാൻ എന്നിവർ ചേർന്നു നിർവഹിച്ചു.

മുഴുവൻ മനുഷ്യരുടെയും സ്നേഹ-സൗഹൃദ ഇടമായി അസോസിയേഷൻ മാറട്ടെ എന്ന് ICC പ്രസിഡന്റ് എ പി മണികണ്ഠൻ ആശംസിച്ചു . വലിയ സ്വപ്നങ്ങളുമായി പിറന്നു വീണ മെജസ്റ്റിക് പ്രൗഢിയോടെ ഉയർച്ചയിലേക്ക് നീങ്ങട്ടെ എന്ന് ISC പ്രസിഡന്റ് EP അബ്ദുറഹിമാനും കൂട്ടിച്ചേർത്തു .

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ -ഖത്തർ ( MAJESTIQ - MALAPPURAM) പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു .ICBF ജനറൽ സെക്രട്ടറി KV ബോബൻ , ഉപദേശക സമിതി ചെയർമാൻ അഷറഫ് ചിറക്കൽ , വൈസ് ചെയർമാൻ ഹൈദർ ചുങ്കത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിവിധ അപെക്സ് ബോഡി മാനേജിങ് കമ്മറ്റി അംഗങ്ങളായ സജീവ് സത്യശീലൻ , അബ്ദുറഊഫ് കൊണ്ടോട്ടി , ദീപേഷ് , ,വിവിധ ജില്ലാ പ്രവാസി അസോസിയേഷനുകളുടെ ഭാരവാഹികൾ , മലപ്പുറം ജില്ലയിലെ വിവിധ കൂട്ടായ്‌മകളുടെ പ്രതിനിധികൾ തുടങ്ങി നിരവധിപേർ ചടങ്ങിൽ സന്നിഹിതരായി ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമായി ലഭിച്ച നിരവധി ലോഗോകളിൽ നിന്ന് കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശിയും ദോഹയിലെ പ്രമുഖ ആർട്ടിസ്റ്റുമായ ബാസിത് ഖാൻ നിർമ്മിച്ച ലോഗോ ആണ് തെരെഞ്ഞെടുക്കപ്പെട്ടത് .

ലോഗോ രൂപകല്പന ചെയ്‌ത ബാസിത് ഖാനെ കൂട്ടായ്‌മയുടെ ഉപഹാരം നൽകി ആദരിച്ചു ജനറൽ സെക്രട്ടറി വിനോദ് പുത്തൻ വീട്ടിൽ സ്വാഗതവും ട്രഷറർ ജിതിൻ ചക്കൂത്ത് നന്ദിയും പറഞ്ഞു . മാനേജിങ് കമ്മിറ്റി അംഗം ജാൻസി ജനാർദ്ധനൻ പരിപാടികൾ നിയന്ത്രിച്ചു .

വൈസ് പ്രസിഡന്റുമാരായ റിയാസ് അഹമ്മദ് , മുനീഷ് എ സി , സെക്രട്ടറിമാരായ ഷാഫി പാറക്കൽ , ഇസ്മായിൽ കുറുമ്പടി , ശീതൾ പ്രശാന്ത് , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Comments


Page 1 of 0