// // // */
ഈയുഗം ന്യൂസ്
February 12, 2024 Monday 05:35:19pm
ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പ് ആരാധകർക്ക് നൽകിയിരുന്ന ഹയ്യ വിസകൾ അവസാനിപ്പിച്ചതായി ഖത്തർ അറിയിച്ചു.
എഎഫ്‌സി ഹയ്യ കാർഡ് ഉടമകൾക്ക് ഖത്തറിൽ പ്രവേശിക്കാനുള്ള അവസാന തീയതി 2024 ഫെബ്രുവരി 10 ആയിരിക്കുമെന്നും അവരുടെ താമസത്തിനുള്ള സാധുത 2024 ഫെബ്രുവരി 24 വരെ ആയിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ഹയ്യ കാർഡിൻ്റെ നിലവിലെ ഉടമകൾക്ക് അവരുടെ ഹയ്യ വിസ എൻട്രിയുടെ കാലാവധിയെക്കുറിച്ച് ഇമെയിൽ വഴി അറിയിപ്പുകൾ ലഭിച്ചു തുടങ്ങി.
വീണ്ടും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു പുതിയ എൻട്രി വിസക്ക് അപേക്ഷിക്കണമെന്ന് സന്ദേശത്തിൽ പറയുന്നു.
“നിങ്ങൾക്ക് ഹയ്യ വഴി ഖത്തർ ആപ്പിലോ ഹയ്യയിലോ പുതിയ അപേക്ഷ സമർപ്പിക്കാം,” ഇമെയിലിൽ പറയുന്നു.