// // // */
ഈയുഗം ന്യൂസ്
February 11, 2024 Sunday 01:53:11pm
ദോഹ: സൈഡ്‌റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളിലും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) വീണ്ടും ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
സിഗ്നലിൽ റെഡ് ലൈറ്റ് മുറിച്ചുകടന്നാൽ 6,000 റിയാൽ വരെ പിഴ നൽകേണ്ടിവരുമെന്നും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ബോധവൽക്കരണ കാമ്പയിൻ്റെ ഭാഗമായി സോഷ്യൽ മീഡിയയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്
പ്രധാന റോഡുകൾക്കും സൈഡ് റോഡുകൾക്കും ട്രാഫിക് നിയമങ്ങൾ ഒരുപോലെ ബാധകമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
"നിയമം ഇപ്പോൾ വളരെ കർശനമായാണ് നടപ്പിലാക്കുന്നത്. പിഴ മാത്രമല്ല, വാഹനങ്ങൾ പിടിച്ചെടുക്കുന്നു, ഒരാഴ്ചയിലധികം വാഹനം പിടിച്ചെടുക്കുന്ന കേസുകളുണ്ട്," ഒരു ഡ്രൈവർ ഈയുഗത്തോട് പറഞ്ഞു.